---
title: "#AllIndiaTradeTest |   അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ പന്ന്യന്നൂർ ഗവ. ഐ.ടി.ഐയിൽ നിന്ന് വിജയിച്ചവർക്കുള്ള ബിരുദദാന ചടങ്ങ് നടന്നു."
english_title: "In All India Trade Test,# Pannianur Govt.A #graduation #ceremony was held for the successful candidates from# ITI."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153163/in-all-india-trade-test-pannianur-govta-graduation-ceremony-was-held-for-the-successful-candidates-from-iti"
published_at: "2023-10-13T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528cdac79473_Untitled-2_copy.jpg"
keywords: []
---

# #AllIndiaTradeTest |   അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ പന്ന്യന്നൂർ ഗവ. ഐ.ടി.ഐയിൽ നിന്ന് വിജയിച്ചവർക്കുള്ള ബിരുദദാന ചടങ്ങ് നടന്നു.

> **Lead Summary:** ***പാനൂർ: *** അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ പന്ന്യന്നൂർ ഗവ. ഐ.ടി.ഐയിൽ നിന്ന് വിജയിച്ചവർക്കുള്ള ബിരുദദാന ചടങ്ങ് നടന്നു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ ശൈലജ ഉദ്ഘാടനം ചെയ്തു.

## Article Content

***പാനൂർ: *** അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ പന്ന്യന്നൂർ ഗവ. ഐ.ടി.ഐയിൽ നിന്ന് വിജയിച്ചവർക്കുള്ള ബിരുദദാന ചടങ്ങ് നടന്നു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ ശൈലജ ഉദ്ഘാടനം ചെയ്തു.

ഓരോ ട്രേഡുകളിലും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ട്രെയിനികൾക്കുള്ള അവാർഡ് ദാനവും എ. ശൈലജ നിർവഹിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അശോകൻ അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ, പി ടി എ പ്രസിഡൻറ് പി.പി സജിത, സ്റ്റാഫ് സെക്രട്ടറി കെ.രാഗേഷ്, റിട്ട. സൂപ്രണ്ട് എം.കെ പ്രമോദൻ, വില്ലേജ് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ ശരത് ശശിധരൻ സംരംഭകത്വ ക്ലാസെടുത്തു. പ്രിൻസിപ്പൽ ശ്രീകല കുമാരി സ്വാഗതവും, ഗ്രൂപ്പ് ഇൻസ്ട്രക്ടർ ഇൻ ചാർജ് വി.കെ വിനു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153163/in-all-india-trade-test-pannianur-govta-graduation-ceremony-was-held-for-the-successful-candidates-from-iti)