---
title: " #cancerawarenessclass  |  പന്ന്യന്നൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പൊന്ന്യം പാലത്ത്  നടന്ന ക്യാൻസർ ബോധവൽക്കരണ ക്ലാസ് വിജ്ഞാനപ്രദമായി"
english_title: "The# cancer #awareness class held at Ponnyam Palam under the leadership of #Pannyannur panchayat was informative"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153081/the-cancer-awareness-class-held-at-ponnyam-palam-under-the-leadership-of-pannyannur-panchayat-was-informative"
published_at: "2023-10-12T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652813f946376_Untitled-2_copy.jpg"
keywords: []
---

#  #cancerawarenessclass  |  പന്ന്യന്നൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പൊന്ന്യം പാലത്ത്  നടന്ന ക്യാൻസർ ബോധവൽക്കരണ ക്ലാസ് വിജ്ഞാനപ്രദമായി

> **Lead Summary:** **പന്ന്യന്നൂർ: ** പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിൽ ക്യാൻസർ വ്യാപകമായി പടർന്നു പിടിക്കുന്നതിൽ നിന്നും മുക്തി നേടാനായി പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതിന്റെ ഭാഗമായി പൊന്ന്യംപാലം പി എം മുക്കിൽ ഒന്നാം വാർഡിലെ കുടുംബങ്ങൾക്കായി നടത്തിയ ക്ലാസ് വിജ്ഞാനപ്രദമായി.

## Article Content

**പന്ന്യന്നൂർ: ** പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിൽ ക്യാൻസർ വ്യാപകമായി പടർന്നു പിടിക്കുന്നതിൽ നിന്നും മുക്തി നേടാനായി പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതിന്റെ ഭാഗമായി പൊന്ന്യംപാലം പി എം മുക്കിൽ ഒന്നാം വാർഡിലെ കുടുംബങ്ങൾക്കായി നടത്തിയ ക്ലാസ് വിജ്ഞാനപ്രദമായി.

ക്യാൻസർ വരുന്നതിന്റെ കാരണങ്ങളും പ്രതിരോധങ്ങളും വരാതിരിക്കാനുള്ള മാർഗങ്ങളും വിശദമായി ചർച്ച ചെയ്ത ക്ലാസിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു.

മലബാർ ക്യാൻസർ സെന്ററുമായി സഹകരിച്ചാണ് പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. പഞ്ചായത്തിന്റെ പരിധിയിൽ ക്യാൻസർ രോഗികൾ വർദ്ധിച്ചു വരുന്നുവെന്ന  മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ വിവിധ ഉദ്ബോധന ക്ലാസുകളും മുന്നൊരുക്കങ്ങളും നടത്തി വരുന്നത്.  

ടി സി ദിലീപ് മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു. പി എം അഷ്റഫ് സ്വാഗതം പറഞ്ഞു. വാർഡ് അംഗം കെ സുനിത, ആശാ വർക്കർ സജ്ന എന്നിവർ സംസാരിച്ചു. ടി ടി അസ്ക്കർ, കരീം ഫോക്കസ്, ടി മുനവർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153081/the-cancer-awareness-class-held-at-ponnyam-palam-under-the-leadership-of-pannyannur-panchayat-was-informative)