---
title: "#TPGMUPSCHOOL|  കായികാധ്യാപകൻ വേണം ;  തപാൽ ദിനത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് കണ്ണങ്കോട് ടി.പി.ജി എം യു പി സ്കൂളിലെ വിദ്യാർത്ഥികൾ  "
english_title: "#Sports #teacher needed#Students of# Kannankot #TPG MUP School sent a# letter to the# Education Minister on #Post Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153000/sports-teacher-neededstudents-of-kannankot-tpg-mup-school-sent-a-letter-to-the-education-minister-on-post-day"
published_at: "2023-10-12T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527c98fd62ae_Untitled-4_copy.jpg"
keywords: []
---

# #TPGMUPSCHOOL|  കായികാധ്യാപകൻ വേണം ;  തപാൽ ദിനത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് കണ്ണങ്കോട് ടി.പി.ജി എം യു പി സ്കൂളിലെ വിദ്യാർത്ഥികൾ  

> **Lead Summary:** ***പാറാട് : ***കായികാധ്യാപകൻ വേണം , തപാൽ ദിനത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് കണ്ണങ്കോട് ടി.പി.ജി എം യു പി സ്കൂളിലെ വിദ്യാർത്ഥികൾ

## Article Content

***പാറാട് : ***കായികാധ്യാപകൻ വേണം , തപാൽ ദിനത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് കണ്ണങ്കോട് ടി.പി.ജി എം യു പി സ്കൂളിലെ വിദ്യാർത്ഥികൾ

470 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ 500 വിദ്യാർത്ഥികൾ യു.പി ക്ലാസിൽ പഠിക്കുന്നില്ലെന്ന സാങ്കേതികമായ കാരണത്താൽ കായികാധ്യാപകനെ നിയമിക്കാൻ മാനേജർക്ക് സാധിക്കാത്തതി നാൽ കായികരംഗത്ത് പരിശീലനം നേടാൻ സാധിക്കാതെ വന്നിരിക്കുകയാണെന്നും

അതിനാൽ സ്കൂളിൽ ഒരു കായികാധ്യാപകനെ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രിക്ക് പോസ്റ്റ് കാർഡുകൾ അയച്ചു. നിരവധി സംശയങ്ങൾ വിദ്യാർത്ഥികൾ പോസ്റ്റ് മാസ്റ്ററുമായും പോസ്റ്റൽ അസിസ്റ്റന്റുമായും പങ്ക് വെക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153000/sports-teacher-neededstudents-of-kannankot-tpg-mup-school-sent-a-letter-to-the-education-minister-on-post-day)