---
title: " #arrest | തലശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെതിരായ അക്രമം ; ഒരാൾ അറസ്റ്റിൽ"
english_title: "Violence against petrol pump employee in Thalassery;One person was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152962/violence-against-petrol-pump-employee-in-thalasseryone-person-was-arrested"
published_at: "2023-10-12T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527af74304c4_Untitled-1_copy.jpg"
keywords: []
---

#  #arrest | തലശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെതിരായ അക്രമം ; ഒരാൾ അറസ്റ്റിൽ

> **Lead Summary:** **തലശ്ശേരി: ** നാരങ്ങാപ്പുറത്തെ പെട്രോൾ പമ്പിൽ നിന്നും ഡീസൽ നിറച്ച് പണം നൽകാതെ പോകാൻ ശ്രമിച്ചപ്പോൾ തടഞ്ഞ ജീവനക്കാരനെ അക്രമിച്ച കേസിൽ എരഞ്ഞോളി ചോനാടത്തെ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

## Article Content

**തലശ്ശേരി: ** നാരങ്ങാപ്പുറത്തെ പെട്രോൾ പമ്പിൽ നിന്നും ഡീസൽ നിറച്ച് പണം നൽകാതെ പോകാൻ ശ്രമിച്ചപ്പോൾ തടഞ്ഞ ജീവനക്കാരനെ അക്രമിച്ച കേസിൽ എരഞ്ഞോളി ചോനാടത്തെ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

ഇപ്പോൾ താഴെ ചൊവ്വയിൽ താമസിക്കുന്ന ചോനാടം കുന്നുമ്മൽ വീട്ടിൽ ഫർസിൻ ഇസ്മയിലാണ് ( 25 ) അറസ്റ്റിലായത്. പുതിയ ബസ്റ്റാന്റിനടുത്തുള്ള പെട്രോൾ പമ്പിലെ ജീവനക്കാരനായ പുന്നാൽ സ്വദേശി പി.കെ. രജീഷിന്റെ (38) പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ചൊവാഴ്ച രാത്രി 8.45 ഓടെയാണ് പെട്രോൾ പമ്പിൽ അക്രമമുണ്ടായത്. കേസിൽ 2 പ്രതികൾ കൂടിയുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152962/violence-against-petrol-pump-employee-in-thalasseryone-person-was-arrested)