---
title: "# stay  |  കളി തീരുന്നില്ല ; പാനൂർ നഗരസഭാ സെക്രട്ടറിയുടെ  സ്ഥലം മാറ്റ  ഉത്തരവിന് സ്റ്റേ"
english_title: "The# game is not over#Panoor #municipal secretary's #transfer# order #stayed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152908/the-game-is-not-overpanoor-municipal-secretarys-transfer-order-stayed"
published_at: "2023-10-12T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65278969c8fda_Untitled-3_copy.jpg"
keywords: []
---

# # stay  |  കളി തീരുന്നില്ല ; പാനൂർ നഗരസഭാ സെക്രട്ടറിയുടെ  സ്ഥലം മാറ്റ  ഉത്തരവിന് സ്റ്റേ

> **Lead Summary:** *** പാനൂർ: ***പാനൂർ നഗരസഭാ സെക്രട്ടറി എ.പ്രവീണിൻ്റെ സ്ഥലംമാറ്റ ഉത്തരവിന് സ്റ്റേ. ഏറണാകുളം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്ഥലം മാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്.

## Article Content

*** പാനൂർ: ***പാനൂർ നഗരസഭാ സെക്രട്ടറി എ.പ്രവീണിൻ്റെ സ്ഥലംമാറ്റ ഉത്തരവിന് സ്റ്റേ. ഏറണാകുളം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്ഥലം മാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്.

9 ന് രാവിലെ സമർപ്പിച്ച ഹരജിയിൽ ഉച്ചയോടെ ജസ്റ്റിസ് ആശ അധ്യക്ഷയായ ബെഞ്ച് താത്ക്കാലിക സ്റ്റേ അനുവദിക്കുകയായിരുന്നു. ഇതോടെ മാനന്തവാടി സെക്രട്ടറി സന്തോഷ് കുമാറിൻ്റെ സ്ഥലം മാറ്റവും റദ്ദായി.

ചെയർമാൻ വി നാസർ മാസ്റ്റർക്കെതിരെയും, കൗൺസിലർമാർക്കെതിരെയും നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്നാണ് സെക്രട്ടറി എ.പ്രവീണിനെ സ്ഥലം മാറ്റിയത്. വിവാദ പരാമർശങ്ങളെ തുടർന്ന് കൗൺസിൽ യോഗം ചേർന്ന് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു.

സെക്രട്ടറിക്കെതിരെ അന്വേഷണം വേണമെന്ന് കൗൺസിൽ അംഗങ്ങൾ എല്ലാവരും ഏകസ്വരത്തിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ നല്ല ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ പ്രവീണിന് ജനപിന്തുണയും, ഉദ്യോഗസ്ഥ പിന്തുണയും ഉണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152908/the-game-is-not-overpanoor-municipal-secretarys-transfer-order-stayed)