---
title: "#arrest |  തലശ്ശേരിയിൽ 13 കാരനെ പീഡിപ്പിച്ചു ; മൊകേരി കൂരാറ സ്വദേശി അറസ്റ്റിൽ"
english_title: "A 13-year-old man was #molested in #Thalassery;A native of #Mokeri Koorara was #arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152825/a-13-year-old-man-was-molested-in-thalasserya-native-of-mokeri-koorara-was-arrested"
published_at: "2023-10-11T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526d954efe76_Untitled-2_copy.jpg"
keywords: []
---

# #arrest |  തലശ്ശേരിയിൽ 13 കാരനെ പീഡിപ്പിച്ചു ; മൊകേരി കൂരാറ സ്വദേശി അറസ്റ്റിൽ

> **Lead Summary:** **മൊകേരി: **തലശ്ശേരിയിൽ 13 കാരനെ പീഡിപ്പിച്ചു ; മൊകേരി കൂരാറ സ്വദേശി അറസ്റ്റിൽ മൊകേരി കൂരാറ സ്വദേശി പി ജിജിലേഷിനെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.

## Article Content

**മൊകേരി: **തലശ്ശേരിയിൽ 13 കാരനെ പീഡിപ്പിച്ചു ; മൊകേരി കൂരാറ സ്വദേശി അറസ്റ്റിൽ മൊകേരി കൂരാറ സ്വദേശി പി ജിജിലേഷിനെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.

സ്വകാര്യ ആശുപത്രിയിൽ പിതാവിനൊപ്പം ഡോക്ടറെ കാണാനെത്തിയതായിരുന്നു കുട്ടി. പ്രതിയും ബന്ധുവിന്റെ ചികിത്സക്കെത്തിയതായിരുന്നു. സംഭവം കുട്ടി പിതാവിന്റെ ശ്രദ്ധയിൽപ്പെടുത്തി.

തലശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് ജിജിലേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തലശ്ശേരി സിഐ എം അനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152825/a-13-year-old-man-was-molested-in-thalasserya-native-of-mokeri-koorara-was-arrested)