---
title: "കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി ; സംസ്ഥാനത്ത് മധ്യ, വടക്കൻ ജില്ലകളിൽ വ്യാപക മഴക്ക് സാധ്യത,10 ജില്ലകളിൽ യെല്ലോ അലർട്ട് ‌"
english_title: "Cyclone over Karnataka;Widespread rain is likely in central and northern districts of the state, yellow alert in 10 districts"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152788/cyclone-over-karnatakawidespread-rain-is-likely-in-central-and-northern-districts-of-the-state-yellow-alert-in-10-districts"
published_at: "2023-10-11T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526b7f2adb49_Untitled-1_copy.jpg"
keywords: []
---

# കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി ; സംസ്ഥാനത്ത് മധ്യ, വടക്കൻ ജില്ലകളിൽ വ്യാപക മഴക്ക് സാധ്യത,10 ജില്ലകളിൽ യെല്ലോ അലർട്ട് ‌

> **Lead Summary:** **‌ ** സംസ്ഥാനത്ത് മധ്യ, വടക്കൻ ജില്ലകളിൽ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. തീരമേഖലകളിലും, കിഴക്കൻ മേഖലകളിലും മഴ കനത്തേക്കും.

## Article Content

**‌ ** സംസ്ഥാനത്ത് മധ്യ, വടക്കൻ ജില്ലകളിൽ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. തീരമേഖലകളിലും, കിഴക്കൻ മേഖലകളിലും മഴ കനത്തേക്കും.

കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8  മുതൽ 1.8 മീറ്റർ വരെ  ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

ഒപ്പം തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152788/cyclone-over-karnatakawidespread-rain-is-likely-in-central-and-northern-districts-of-the-state-yellow-alert-in-10-districts)