---
title: "# PanoorBlockPanchayat |  പാനൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന റെഡ് ചില്ലീസ് ഗ്രൂപ്പ് പദ്ധതിയുടെ  ബ്ലോക്ക് തല ഉദ്ഘാടനം നടന്നു."
english_title: "#Block level #inauguration of #Red Chillies #Group #project# implemented by #PanoorBlockPanchayat was held."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152733/block-level-inauguration-of-red-chillies-group-project-implemented-by-panur-block-panchayat-was-held"
published_at: "2023-10-11T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526803231732_Untitled-4_copy.jpg"
keywords: []
---

# # PanoorBlockPanchayat |  പാനൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന റെഡ് ചില്ലീസ് ഗ്രൂപ്പ് പദ്ധതിയുടെ  ബ്ലോക്ക് തല ഉദ്ഘാടനം നടന്നു.

> **Lead Summary:** **പാനൂർ:** പാനൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന റെഡ് ചില്ലീസ് ഗ്രൂപ്പ് പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. വിജയകരമായി നടപ്പാക്കിയ മണ്ണാഴം നിറയട്ടെ മരച്ചീനി പദ്ധതിക്ക് ശേഷമാണ് പാനൂർ ബ്ലോക്ക് റെഡ് ചില്ലീസ് നടപ്പാക്കുന്നത്.

## Article Content

**പാനൂർ:** പാനൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന റെഡ് ചില്ലീസ് ഗ്രൂപ്പ് പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. വിജയകരമായി നടപ്പാക്കിയ മണ്ണാഴം നിറയട്ടെ മരച്ചീനി പദ്ധതിക്ക് ശേഷമാണ് പാനൂർ ബ്ലോക്ക് റെഡ് ചില്ലീസ് നടപ്പാക്കുന്നത്.

പാനൂർ ബ്ലോക്ക് പഞ്ചായത്തധ്യക്ഷ എ.ശൈലജ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രമേശ് കണ്ടോത്ത് അധ്യക്ഷനായി. കൃഷി ഓഫീസർ ഇ.നദീറ പദ്ധതി വിശദീകരിച്ചു.

വൈസ് പ്രസിഡണ്ട് ടി.ടി റംല, ജോയിൻറ് ബി ഡി ഒ കെ. സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി ശശിധരൻ, കെ.ശ്രീന, പന്ന്യന്നൂർ പഞ്ചായത്ത് കൃഷി ഓഫീസർ ടി.കെ സാനിയ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152733/block-level-inauguration-of-red-chillies-group-project-implemented-by-panur-block-panchayat-was-held)