---
title: "#choklipolice|  രക്ഷിതാക്കൾക്കെതിരെ കേസെടുത്തിട്ടും ചൊക്ലി മേഖലയിൽ കുട്ടി ഡ്രൈവർമാർ സജീവം ; ഇന്നലെ മാത്രം 3 കേസ്"
english_title: "Despite filing a #case against the #parents, #childdrivers are active in #Chokli area;Yesterday only 3 cases"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152682/despite-filing-a-case-against-the-parents-childdrivers-are-active-in-chokli-areayesterday-only-3-cases"
published_at: "2023-10-11T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65265437722c9_download_(4).jpg"
keywords: []
---

# #choklipolice|  രക്ഷിതാക്കൾക്കെതിരെ കേസെടുത്തിട്ടും ചൊക്ലി മേഖലയിൽ കുട്ടി ഡ്രൈവർമാർ സജീവം ; ഇന്നലെ മാത്രം 3 കേസ്

> **Lead Summary:** ***ചൊക്ലി:*** രക്ഷിതാക്കൾക്കെതിരെ കേസെടുത്തിട്ടും ചൊക്ലി മേഖലയിൽ കുട്ടി ഡ്രൈവർമാർ സജീവം , ഇന്നലെ മാത്രം 3 കേസ് കുട്ടികൾക്ക് വാഹനം ഓടിക്കാനായി നൽകുന്നവർക്കെതിരെ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തുമ്പോഴും വാഹനങ്ങളുമായി കുട്ടി ഡ്രൈവർമാരെ വീണ്ടും പോലീസ് പിടികൂടി.

## Article Content

***ചൊക്ലി:*** രക്ഷിതാക്കൾക്കെതിരെ കേസെടുത്തിട്ടും ചൊക്ലി മേഖലയിൽ കുട്ടി ഡ്രൈവർമാർ സജീവം , ഇന്നലെ മാത്രം 3 കേസ് കുട്ടികൾക്ക് വാഹനം ഓടിക്കാനായി നൽകുന്നവർക്കെതിരെ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തുമ്പോഴും വാഹനങ്ങളുമായി കുട്ടി ഡ്രൈവർമാരെ വീണ്ടും പോലീസ് പിടികൂടി.

ഇന്നലെ ചൊക്ലി പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ മൂന്ന് കുട്ടി ഡ്രൈവർമാരാണ് പിടിയിലായത്. ഇവരുടെ ബന്ധുക്കൾക്കെതിരെ പോലീസ് കേസെടുത്തു. 16 കാരന് മോട്ടോർ സൈക്കിൾ ഓടിക്കാൻ കൊടുത്ത കുട്ടിയുടെ രക്ഷിതാവ് പെരിങ്ങളത്തെ ടി സി ജസീറ, 17 കാ രന് വാഹനം ഓടിക്കാൻ കൊടുത്തതിന് മാതാവായ പാനൂരിലെ കെ സഫീറ, മറ്റൊരു സംഭവത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ച 16 കാരന്റെ മാതാവായ താഴെ പൂക്കോത്തെ കമരിയ അഷ്കറിന്റെ പേരിലുമാണ് കേസെടുത്തത്.

ചൊക്ലി എസ്.ഐ രഞ്ജുവിൻ്റെ നേതൃത്വത്തിലായിരുന്നു നടപടി. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകിയാൽ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് എം.വി.ഡി യുടെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്. മോട്ടോർ വാഹന നിയമം വകുപ്പ് 180, 181 പ്രകാരമാകും കേസെന്നും, കനത്തപിഴ കൂടാതെ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും എം.വി.ഡി വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ച് വയസ് വരെ കുട്ടിക്ക് ഇന്ത്യയിലെവിടെ നിന്നും ലൈസൻസോ ലേർണേഴ്സൊഎടുക്കുന്നതിന് വിലക്കുണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാകുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152682/despite-filing-a-case-against-the-parents-childdrivers-are-active-in-chokli-areayesterday-only-3-cases)