---
title: "ഹമാസ് മാതൃകയിൽ ഇന്ത്യയിലും ആക്രമണം നടത്തും,  പ്രധാനമന്ത്രി പാഠം പഠിക്കും ; ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരസംഘടന "
english_title: "Hamas will attack India too, Prime Minister will learn a lesson;Khalistan terrorist organization with threat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152639/hamas-will-attack-india-too-prime-minister-will-learn-a-lessonkhalistan-terrorist-organization-with-threat"
published_at: "2023-10-11T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652633dd910a8_Untitled-2_copy.jpg"
keywords: []
---

# ഹമാസ് മാതൃകയിൽ ഇന്ത്യയിലും ആക്രമണം നടത്തും,  പ്രധാനമന്ത്രി പാഠം പഠിക്കും ; ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരസംഘടന 

> **Lead Summary:** ** **ഹമാസ് മാതൃകയിൽ ഇന്ത്യയിലും ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരസംഘടന. ഇന്ത്യയും കരുതിയിരിക്കണമെന്നും പ്രധാനമന്ത്രി പാഠം പഠിക്കണമെന്നും വീഡിയോ സന്ദേശത്തിൽ ഭീഷണി മുഴക്കുന്നുണ്ട്. കൂടാതെ നിജ്ജാറിന്റെ മരണത്തിന് പകരം വീട്ടുമെന്നും ഭീഷണിയുണ്ട്. ഖലിസ്ഥാൻ ഭീകരൻ ഗുർപട് വന്ത് സിങ് പന്നുവിന്റെ പുതിയ വിഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

## Article Content

** **ഹമാസ് മാതൃകയിൽ ഇന്ത്യയിലും ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരസംഘടന. ഇന്ത്യയും കരുതിയിരിക്കണമെന്നും പ്രധാനമന്ത്രി പാഠം പഠിക്കണമെന്നും വീഡിയോ സന്ദേശത്തിൽ ഭീഷണി മുഴക്കുന്നുണ്ട്. കൂടാതെ നിജ്ജാറിന്റെ മരണത്തിന് പകരം വീട്ടുമെന്നും ഭീഷണിയുണ്ട്. ഖലിസ്ഥാൻ ഭീകരൻ ഗുർപട് വന്ത് സിങ് പന്നുവിന്റെ പുതിയ വിഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

നേരത്തെ ജി 20 ഇന്ത്യയിൽ നടക്കുമ്പോഴും അതിന് മുമ്പ് ഇന്ത്യ ക്രിക്കറ്റ് മാച്ചിലുമടക്കം ഭീഷണി മുഴക്കിയ സംഘടനയാണിത്. ദില്ലിയിലെ പല സ്ഥലങ്ങളിലെയും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾക്ക് പിന്നിൽ താനും തന്റെ സംഘടനയാണെന്നും വെളിപ്പെടുത്തി ജി 20 നടക്കുന്ന സമയത്തും ഈ സംഘടന രം​ഗത്തെത്തിയിരുന്നു.

ഈ വീഡിയോ സന്ദേശത്തിൽ പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഹമാസ് മാതൃകയിൽ ഇന്ത്യയിലും ആക്രമണം നടത്തുമെന്നും ഇന്ത്യ കരുതിയിരിക്കണം എന്നുമാണ്. വീഡിയോ ദൃശ്യങ്ങളെ വളരെ ​ഗൗരവത്തോടെ തന്നെയാണ് കണ്ടിരിക്കുന്നതെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു. നേരത്തെ ഇന്ത്യ പാകിസ്ഥാൻ മാച്ച് അഹമ്മദാബാദിൽ നടക്കുമ്പോഴും അതിന് നേരെ ആക്രമണം നടത്തുമെന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152639/hamas-will-attack-india-too-prime-minister-will-learn-a-lessonkhalistan-terrorist-organization-with-threat)