---
title: "#complaint |  പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല ; പാനൂർ നഗരസഭാ സെക്രട്ടറിക്കെതിരെ കോടതിയെ സമീപിച്ച് മുസ്ലിം ലീഗ്"
english_title: "Even after filing a #complaint with the police, no action is taken#Muslim League has approached the court against #Panoor #Municipal Secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152483/even-after-filing-a-complaint-with-the-police-no-action-is-takenmuslim-league-has-approached-the-court-against-panur-municipal-secretary"
published_at: "2023-10-10T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65252ea19046b_Untitled-7_copy.jpg"
keywords: []
---

# #complaint |  പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല ; പാനൂർ നഗരസഭാ സെക്രട്ടറിക്കെതിരെ കോടതിയെ സമീപിച്ച് മുസ്ലിം ലീഗ്

> **Lead Summary:** **പാനൂര്‍:** പാനൂര്‍ നഗരസഭ സെക്രട്ടറി എ പ്രവീണിനെതിരെ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത് മുസ്ലിം ലീഗ്. മുസ്ലിം സമുദായത്തെയും പാനൂരിലെ ലീഗ് നേതാക്കളെയും അധിക്ഷേപിച്ച് സംസാരിച്ച നഗരസഭാ സെക്രട്ടറിക്കെതിരെ പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി പി കെ ഷാഹുല്‍ ഹമീദ് തലശ്ശേരി എസിജെഎം കോടതിയെ സമീപിച്ചത്.

## Article Content

**പാനൂര്‍:** പാനൂര്‍ നഗരസഭ സെക്രട്ടറി എ പ്രവീണിനെതിരെ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത് മുസ്ലിം ലീഗ്. മുസ്ലിം സമുദായത്തെയും പാനൂരിലെ ലീഗ് നേതാക്കളെയും അധിക്ഷേപിച്ച് സംസാരിച്ച നഗരസഭാ സെക്രട്ടറിക്കെതിരെ പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി പി കെ ഷാഹുല്‍ ഹമീദ് തലശ്ശേരി എസിജെഎം കോടതിയെ സമീപിച്ചത്.

അഡ്വ മുഹമ്മദ് ജുനൈസ് മുഖാന്തിരമാണ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. നഗരസഭയിലെ മറ്റൊരു ഉദ്യോഗസ്ഥനുമായി 29 മിനുട്ട് 21 സെക്കന്റ് നടത്തിയ ഫോണ്‍സഭാഷണത്തിലാണ് സെക്രട്ടറി യുടെ ഈ വര്‍ഗീയ പരാമര്‍ശം.

മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുല്ല, പാനൂര്‍ നഗരസഭ ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍, നഗരസഭ വികസന കാര്യ അധ്യക്ഷന്‍ ടി കെ ഹനീഫ്, നഗരസഭ കൗണ്‍സിലര്‍ എം പി കെ അയ്യൂബ് എന്നിവരെ കുറിച്ച് വളരെ മോശമായ രീതിയില്‍ ആക്ഷേപിച്ച് സംസാരിക്കുന്ന കൂട്ടത്തിലാണ് സെക്രട്ടറി തങ്ങന്‍മാരേ കുറിച്ചും കേയി മാരേ കുറിച്ചും വളരെ മോശമായി സംസാരിച്ചത്.

നഗരസഭ ചെയര്‍മാനും വികസന കാര്യ അധ്യക്ഷനും കൗണ്‍സിലര്‍ അയ്യൂബും മുസ് ലിം പക്ഷാ പാതിത്വം കാണിക്കുകയാണെന്നും ഇവരൊക്കെ ബ്രദര്‍ഹുഡ് നേതാക്കളാണെന്നും അങ്ങിനെ നീണ്ടുപോകുന്നു സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരിച്ച സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണത്തിനെതിരെ ഇതിനകം തന്നെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സെക്രട്ടറി ഓഫീസിലേക്ക് മാര്‍ച്ചും, ഓഫീസിനു മുന്നില്‍ യുഡിഎഫ് ധര്‍ണ്ണ, ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷധ പ്രകടനവും നടത്തിയിരുന്നു. നിരവധി സംഘടനകള്‍ സെക്രട്ടറിയുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152483/even-after-filing-a-complaint-with-the-police-no-action-is-takenmuslim-league-has-approached-the-court-against-panur-municipal-secretary)