---
title: "#Kudumbashreecampaign |   തിരികെ സ്കൂളിലേക്ക് ; മൊകേരി പഞ്ചായത്ത് തല കുടുംബശ്രി ക്യാമ്പയിനെത്തിയത് 500ഓളം പേർ"
english_title: "Back to #School About 500 people came to #Mokeri Panchayat level #Kudumbashree# campaign"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152468/back-to-school-about-500-people-came-to-mokeri-panchayat-level-kudumbashree-campaign"
published_at: "2023-10-10T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65251baada384_Untitled-6_copy.jpg"
keywords: []
---

# #Kudumbashreecampaign |   തിരികെ സ്കൂളിലേക്ക് ; മൊകേരി പഞ്ചായത്ത് തല കുടുംബശ്രി ക്യാമ്പയിനെത്തിയത് 500ഓളം പേർ

> **Lead Summary:** **മൊകേരി: ** കുടുംബശ്രീ മിഷൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന തിരികെ സ്കൂൾ ക്യാമ്പയിന്റെ മൊകേരി സി.ഡി.എസ് തല പ്രവേശനോൽസവം രാജീവ് ഗാന്ധി മെമ്മോറി യൽ ഹയർ സെക്കന്ററി സ്കൂളിൽ കെ.പി.മോഹനൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ് തു. മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി. വൽസൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**മൊകേരി: ** കുടുംബശ്രീ മിഷൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന തിരികെ സ്കൂൾ ക്യാമ്പയിന്റെ മൊകേരി സി.ഡി.എസ് തല പ്രവേശനോൽസവം രാജീവ് ഗാന്ധി മെമ്മോറി യൽ ഹയർ സെക്കന്ററി സ്കൂളിൽ കെ.പി.മോഹനൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ് തു. മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി. വൽസൻ അദ്ധ്യക്ഷത വഹിച്ചു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.പ്രസീത, പ്രധാനധ്യാപകൻ സി.പി. സുധീന്ദ്രൻ, പ്രിൻസിപ്പാൾ കെ. അനിൽകുമാർ, വിവിധ ജനപ്രതിനിധികൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ട്രയിനിംഗ് ടീം അംഗം സിന്ധു മൊകേരി ശുചിത്വ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ചടങ്ങിൽ സി.ഡി. എസ് ചെയർപേഴ്സൺ പ്രസനി കെ. കെ സ്വാഗതവും വൈസ് പ്രസിഡന്റ് എം. രാജശ്രീ നന്ദിയും പറഞ്ഞു.

കുടുംബശ്രീ തയ്യാറാക്കിയ മുദ്രഗീതത്തോട് കൂടി പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. വിവിധ വാർഡുകളിലെ അഞ്ഞൂറോളം അയൽക്കൂട്ട അംഗങ്ങളാണ് ഒന്നാം ബാച്ചിലെ പരിശീലനത്തിൽ പങ്കെടുത്തത്. പരിശീലനം നേടിയ പതിനെട്ട് റിസോഴ്സ് പേഴ്സൺ മാരാണ് ക്ലാസ്സുകൾ നയിക്കുന്നത്. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ പത്തുവരെയുള്ള സമയമാണ് പരിപാടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152468/back-to-school-about-500-people-came-to-mokeri-panchayat-level-kudumbashree-campaign)