---
title: "#Case |  സ്കൂൾ വിദ്യാർത്ഥിയുടെ പല്ല് അടിച്ചുകൊഴിച്ച സീനിയർ വിദ്യാർത്ഥികൾക്കെതിരെ മട്ടന്നൂരിൽ  കേസ്"
english_title: "#Case filed against senior #students for knocking out# school #student's tooth in #Mattannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152435/case-filed-against-senior-students-for-knocking-out-school-students-tooth-in-mattannur"
published_at: "2023-10-10T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652508a5beee4_download_(7).jpg"
keywords: []
---

# #Case |  സ്കൂൾ വിദ്യാർത്ഥിയുടെ പല്ല് അടിച്ചുകൊഴിച്ച സീനിയർ വിദ്യാർത്ഥികൾക്കെതിരെ മട്ടന്നൂരിൽ  കേസ്

> **Lead Summary:** **മട്ടന്നൂർ:(www.panoornews.in**) കൂടാളി ഹയർസെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർത്ഥികൾക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു.

## Article Content

**മട്ടന്നൂർ:(www.panoornews.in**) കൂടാളി ഹയർസെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർത്ഥികൾക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു.

പ്ലസ് ടു വിദ്യാർത്ഥികളായ നാലുപേർക്കെ തിരെയാണ് കേസ്. കഴിഞ്ഞ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് സ്കൂളിൽ കലോത്സവമായിരുന്നു.

വിദ്യാർത്ഥികളായ കുടുക്കിമെട്ടയിലെ അൽ-ഹമരിയയിൽ ഹിദാഷ് നൗഷാദ് (15), പാലയോട് ആയിഷാസിലെ മുഹമ്മദ് ആദിൽ (15) എന്നിവർക്കാണ് മർദനമേറ്റത്.

ഉച്ചയ്ക്ക് പള്ളിയിൽ പോയി തിരിച്ച് സ്കൂളിലേക്ക് വരവേ മെയിൻ ഗേറ്റ് പരിസരത്ത് പ്ലസ് ടു വിദ്യാർത്ഥികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഹിദാഷ് നൗഷാദിന്റെ മുൻവരിയിലെ ഒരു പല്ല് അക്രമിസംഘം അടിച്ചുകൊഴിച്ചതായി പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152435/case-filed-against-senior-students-for-knocking-out-school-students-tooth-in-mattannur)