---
title: "#kannur |  കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യ ബോർഡ് മറഞ്ഞതിന് കുട്ടികൾ ഓമനിച്ച് വളർത്തിയെടുത്ത  സ്കൂൾ മുറ്റത്തെ മരക്കൊമ്പ് വെട്ടിമാറ്റി ; പ്രധാനധ്യാപകൻ്റെ പരാതിയിൽ കേസ്"
english_title: "In #Kannur, for hiding the #advertisement board with the #picture of the Chief Minister, the# tree branch in the #school yard, which the #children had raised as an idol, was cut;The case is on the complaint of the headmaster"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152429/in-kannur-for-hiding-the-advertisement-board-with-the-picture-of-the-chief-minister-the-tree-branch-in-the-school-yard-which-the-children-had-raised-as-an-idol-was-cutthe-case-is-on-the-complaint-of-the-headmaster"
published_at: "2023-10-10T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65250198ea85c_Untitled-2_copy.jpg"
keywords: []
---

# #kannur |  കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യ ബോർഡ് മറഞ്ഞതിന് കുട്ടികൾ ഓമനിച്ച് വളർത്തിയെടുത്ത  സ്കൂൾ മുറ്റത്തെ മരക്കൊമ്പ് വെട്ടിമാറ്റി ; പ്രധാനധ്യാപകൻ്റെ പരാതിയിൽ കേസ്

> **Lead Summary:** **കണ്ണൂർ : ** കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യ ബോർഡ് മറഞ്ഞതിന് കുട്ടികൾ ഓമനിച്ച് വളർത്തിയെടുത്ത സ്കൂൾ മുറ്റത്തെ മരക്കൊമ്പ് വെട്ടിമാറ്റി ; പ്രധാനധ്യാപകൻ്റെ പരാതിയിൽ കേസ് മുഖ്യമന്ത്രിയുടെ ചിത്രമുള്ള ലൈഫ് മിഷന്‍ പരസ്യബോര്‍ഡ് മറഞ്ഞതിന് സ്‌കൂള്‍ അങ്കണത്തിലെ മരക്കൊമ്പുകള്‍ മുറിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.

## Article Content

**കണ്ണൂർ : ** കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യ ബോർഡ് മറഞ്ഞതിന് കുട്ടികൾ ഓമനിച്ച് വളർത്തിയെടുത്ത സ്കൂൾ മുറ്റത്തെ മരക്കൊമ്പ് വെട്ടിമാറ്റി ; പ്രധാനധ്യാപകൻ്റെ പരാതിയിൽ കേസ് മുഖ്യമന്ത്രിയുടെ ചിത്രമുള്ള ലൈഫ് മിഷന്‍ പരസ്യബോര്‍ഡ് മറഞ്ഞതിന് സ്‌കൂള്‍ അങ്കണത്തിലെ മരക്കൊമ്പുകള്‍ മുറിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.

കണ്ണൂര്‍ താവക്കര സര്‍ക്കാര്‍ യു.പി. സ്‌കൂളിലെ പ്രധാന അധ്യാപകന്റെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. അവധിയെത്തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളും ഇല്ലാതിരുന്ന ശനിയാഴ്ചയാണ് മരച്ചില്ലകള്‍ മുറിച്ചത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ റോഡരികിലെ കെട്ടിടത്തിനുമുകളിലാണ് ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതാണ് ചിത്രം.

ഫ്‌ളെക്‌സ് ബോര്‍ഡിന്റെ കാഴ്ച മറയ്ക്കുന്നതിനാല്‍ സ്‌കൂളിലെ മരം മുറിച്ചുമാറ്റണമെന്ന് സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റിനോട് ചിലര്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ശനിയാഴ്ച രാവിലെ മൂന്നുപേരെത്തി സ്‌കൂള്‍ അധികൃതരുടെ അനുവാദമില്ലാതെ മരച്ചില്ലകള്‍ മുറിച്ചുമാറ്റിയെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152429/in-kannur-for-hiding-the-advertisement-board-with-the-picture-of-the-chief-minister-the-tree-branch-in-the-school-yard-which-the-children-had-raised-as-an-idol-was-cutthe-case-is-on-the-complaint-of-the-headmaster)