---
title: "#NavakeralaSadas |   തലശേരിയിൽ നടക്കുന്ന നവകേരള സദസ് ; പന്ന്യന്നൂർ പഞ്ചായത്തിൽ 151 അംഗ സംഘാടക സമിതി രൂപികരിച്ചു"
english_title: "#NavakeralaSadas held in #Thalassery A 151-member #organizing committee was formed in #Pannyannur #panchayat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152383/navakeralasadas-held-in-thalassery-a-151-member-organizing-committee-was-formed-in-pannyannur-panchayat"
published_at: "2023-10-10T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524df2846cd4_Untitled-4_copy.jpg"
keywords: []
---

# #NavakeralaSadas |   തലശേരിയിൽ നടക്കുന്ന നവകേരള സദസ് ; പന്ന്യന്നൂർ പഞ്ചായത്തിൽ 151 അംഗ സംഘാടക സമിതി രൂപികരിച്ചു

> **Lead Summary:** **പന്ന്യന്നൂർ: ** തലശേരിയിൽ നവംബർ 21ന് മുഖ്യമന്ത്രിയും, മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനായുള്ള പന്ന്യന്നൂർ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**പന്ന്യന്നൂർ: ** തലശേരിയിൽ നവംബർ 21ന് മുഖ്യമന്ത്രിയും, മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനായുള്ള പന്ന്യന്നൂർ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു.

പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ നാനൂറോളം പേർ പങ്കെടുത്തു. കണ്ണൂർ ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി.സി.കെ അശോകൻ അധ്യക്ഷനായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ, ഡോ.കെ.വി. ശശിധരൻ, രാജേന്ദ്രൻ തായാട്ട്, താലൂക്ക് ഓഫീസ് ജൂനിയർ സൂപ്രണ്ട് കെ. സജീവൻ എന്നിവർ സംസാരിച്ചു.

വൈസ് പ്രസി.കെ.പി രമ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെഡ് ക്ലർക്ക് വി.പി ദിഷ സ്വാഗതവും, വില്ലേജ് ഓഫീസർ കെ. ഷീബ നന്ദിയും പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ചെയർമാനും, സെക്രട്ടറി ഉമേഷ് ബാബു കോട്ടായി കൺവീനറായും 151 അംഗ സംഘാടക സമിതി രൂപീകരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152383/navakeralasadas-held-in-thalassery-a-151-member-organizing-committee-was-formed-in-pannyannur-panchayat)