---
title: "#MSS  |   എം എസ് എസ് ചമ്പാട് യൂണിറ്റ് ബോധവൽക്കരണ ക്ലാസ് നടത്തി"
english_title: "#MSS #Champd unit conducted #awarenessclass"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152371/mss-champat-unit-conducted-awareness-class"
published_at: "2023-10-10T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524d87d0e4ae_Untitled-2_copy.jpg"
keywords: []
---

# #MSS  |   എം എസ് എസ് ചമ്പാട് യൂണിറ്റ് ബോധവൽക്കരണ ക്ലാസ് നടത്തി

> **Lead Summary:** **ചമ്പാട്: **എം എസ് എസ് ചമ്പാട് യൂണിറ്റ് ബോധവൽക്കരണ ക്ലാസ് നടത്തി ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനങ്ങൾ ചെയ്യുന്ന മുസ്ലിം സർവീസ് സൊസൈറ്റി ( എം എസ് എസ് ) ചമ്പാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**ചമ്പാട്: **എം എസ് എസ് ചമ്പാട് യൂണിറ്റ് ബോധവൽക്കരണ ക്ലാസ് നടത്തി ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനങ്ങൾ ചെയ്യുന്ന മുസ്ലിം സർവീസ് സൊസൈറ്റി ( എം എസ് എസ് ) ചമ്പാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

> "നല്ല ജീവിത ശൈലി " എന്ന വിഷയത്തിൽ മേലെ ചമ്പാട് താര ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നുറുൽ ഇസ്ലാം മദ്‌റസ ഹാളിൽ സംഘടിപ്പിച്ച ക്ലാസ് എം എസ് എസ് ജില്ലാ വൈസ് പ്രസിഡന്റ് പി എം അബ്ദുൾ ബഷീർ ഉദ്ഘാടനം ചെയ്തു. താര ജുമാ മസ്ജിദ് മഹല്ല് ഖത്തീബ് മുഹമ്മദലി മിസ്ബാഹി പ്രാർത്ഥന നടത്തി.

എം എസ് എസ് ചമ്പാട് യൂണിറ്റ് പ്രസിഡണ്ട് പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ കെ ഇസ്മായിൽ സ്വാഗതം പറഞ്ഞു. സ്കിൽ ട്രയിനർ കൂടിയായ ഷാഹിൻ തലശ്ശേരി ക്ലാസ് കൈകാര്യം ചെയ്തു. അസീസ് മാസ്റ്റർ, കെ പി എ റഹീം, പി പി റഫ്നാസ് , വി ടി ഉസ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152371/mss-champat-unit-conducted-awareness-class)