---
title: "#Violence    | കൂത്ത്പറമ്പിൽ  ക്യൂ തെറ്റിച്ച് മദ്യം വാങ്ങിയ  യുവാവിന് നേരെ അക്രമം"
english_title: "#Violence against a young man who bought #liquor by# skipping the queue at #Koothparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152284/violence-against-a-young-man-who-bought-liquor-by-skipping-the-queue-at-koothparamba"
published_at: "2023-10-09T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652410fdaa482_download_(12).jpg"
keywords: []
---

# #Violence    | കൂത്ത്പറമ്പിൽ  ക്യൂ തെറ്റിച്ച് മദ്യം വാങ്ങിയ  യുവാവിന് നേരെ അക്രമം

> **Lead Summary:** **കൂത്തുപറമ്പ് : ** കൂത്ത്പറമ്പിൽ ക്യൂ തെറ്റിച്ച് മദ്യം വാങ്ങിയ യുവാവിന് നേരെ അക്രമം ക്യൂ തെറ്റിച്ച് ബിവറേജസ് ഔട്ട് ലൈറ്റിൽ നിന്നും മദ്യം വാങ്ങിയ യുവാവിനെ ഹെൽമെറ്റ് കൊണ്ട് ഒരു സംഘം അടിച്ചു പരിക്കേൽപ്പിച്ചു.

## Article Content

**കൂത്തുപറമ്പ് : ** കൂത്ത്പറമ്പിൽ ക്യൂ തെറ്റിച്ച് മദ്യം വാങ്ങിയ യുവാവിന് നേരെ അക്രമം ക്യൂ തെറ്റിച്ച് ബിവറേജസ് ഔട്ട് ലൈറ്റിൽ നിന്നും മദ്യം വാങ്ങിയ യുവാവിനെ ഹെൽമെറ്റ് കൊണ്ട് ഒരു സംഘം അടിച്ചു പരിക്കേൽപ്പിച്ചു.

പാതിരിയാട് സ്വദേശി ഷിബിൻ നിവാസിൽ ഷിബിനെയാണ് ആക്രമിച്ചത്. രാത്രി 7.30 മണിയോടെ കൂത്തുപറമ്പ് ബിവറേജസ് ഔട്ട് ലെറ്റിന് സമീപത്തായിരുന്നു. സംഭവം.

മദ്യശാലയിലെ ക്യൂ തെറ്റിച്ച് മദ്യം വാങ്ങിയതിനെ ചൊല്ലി ക്യൂവിൽ ഉണ്ടായിരുന്ന ദീപു, ആദർശ് എന്നിവരും, സുഹൃത്തുക്കളും ചേർന്നാണ് ഹെൽമെറ്റ് കൊണ്ടും, കൈ കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ഷിബിൻ കൂത്ത്പറമ്പ് പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152284/violence-against-a-young-man-who-bought-liquor-by-skipping-the-queue-at-koothparamba)