---
title: "#harthal |   ട്രാഫിക് സിഗ്നൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 17ന് പാനൂരിൽ നടക്കുന്ന ഹർത്താലിൽ വ്യാപാരി വ്യവസായി സമിതി പങ്കെടുക്കില്ല"
english_title: "Traders' Association will not participate in the hartal to be held in Panur on 17th demanding the removal of traffic signals."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152180/traders-association-will-not-participate-in-the-hartal-to-be-held-in-panur-on-17th-demanding-the-removal-of-traffic-signals"
published_at: "2023-10-09T13:31:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523b60db8b33_Untitled-1_copy.jpg"
keywords: []
---

# #harthal |   ട്രാഫിക് സിഗ്നൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 17ന് പാനൂരിൽ നടക്കുന്ന ഹർത്താലിൽ വ്യാപാരി വ്യവസായി സമിതി പങ്കെടുക്കില്ല

> **Lead Summary:** **പാനൂർ: ** ട്രാഫിക് സിഗ്നൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 17ന് പാനൂരിൽ നടക്കുന്ന ഹർത്താലിൽ വ്യാപാരി വ്യവസായി സമിതി പങ്കെടുക്കില്ല ഈ മാസം 17 ന് പാനൂരിൽ സംയുക്ത വ്യാപാരി, ചുമട്, മോട്ടോർ തൊഴിലാളി പൊതു ജന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് 17 ന് പണിമുടക്കും, ഹർത്താലും നടത്തുന്നത്.

## Article Content

**പാനൂർ: ** ട്രാഫിക് സിഗ്നൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 17ന് പാനൂരിൽ നടക്കുന്ന ഹർത്താലിൽ വ്യാപാരി വ്യവസായി സമിതി പങ്കെടുക്കില്ല ഈ മാസം 17 ന് പാനൂരിൽ സംയുക്ത വ്യാപാരി, ചുമട്, മോട്ടോർ തൊഴിലാളി പൊതു ജന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് 17 ന് പണിമുടക്കും, ഹർത്താലും നടത്തുന്നത്.

ഈ സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാര വ്യവസായ സമിതി നേതാക്കൾ വ്യക്തമാക്കി. ഒറ്റ ദിവസം കൊണ്ട് പരിഹാരം കാണാനാവുന്ന വിഷയമല്ല പാനൂരിലേതെന്ന് വ്യക്തമാക്കിയ വ്യാപാരി വ്യവസായി സമിതി നേതാക്കൾ അടച്ചിടൽ പ്രയോഗികമല്ലെന്നും വ്യക്തമാക്കി.

തൊട്ടടുത്ത ടൗണുകൾ തുറന്നിട്ട് പാനൂർ മാത്രം അടച്ചിടുന്നത് ശരിയല്ലെന്നും, കൂടുതൽ വ്യാപാരമാന്ദ്യത്തിലേക്ക് വ്യാപാരികളെ തള്ളിവിടാൻ മാത്രമെ ഈ ഹർത്താൽ കൊണ്ട് കഴിയൂ എന്നും വ്യാപാരി വ്യവസായി സമിതി നേതാക്കളായ കെ.മോഹനൻ, യൂസഫ് ജമൈക്ക, പി.സജീവൻ, അസ്ക്കർ കക്കണ്ടി, ഹാഫിൽ ഫിൻലാൻ്റ് എന്നിവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152180/traders-association-will-not-participate-in-the-hartal-to-be-held-in-panur-on-17th-demanding-the-removal-of-traffic-signals)