---
title: "#Complaint |   ചൊക്ലിയിൽ ഭർത്താവിന്റെ സുഹൃത്തുക്കൾ യുവതിയെ മാനഭംഗപ്പെടുത്തിയെന്ന് പരാതി"
english_title: "#Complaint that #husband's #friends molested young #woman in #Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152147/complaint-that-husbands-friends-molested-young-woman-in-chokli"
published_at: "2023-10-09T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523a072d1a5e_download_(7).jpg"
keywords: []
---

# #Complaint |   ചൊക്ലിയിൽ ഭർത്താവിന്റെ സുഹൃത്തുക്കൾ യുവതിയെ മാനഭംഗപ്പെടുത്തിയെന്ന് പരാതി

> **Lead Summary:** **ചൊക്ലി: ** ചൊക്ലിയിൽ ഭർത്താവിന്റെ സുഹൃത്തുക്കൾ യുവതിയെ മാനഭംഗപ്പെടുത്തിയെന്ന് പരാതി ഭർത്താവുമായി അകന്നുകഴിയുന്ന യുവതിയെ ഭർത്താവിൻ്റെ സുഹൃത്തുക്കളായ മൂന്നുപേർ വീട്ടിൽ കയറി മാനഭംഗപ്പെടുത്തിയതിന് ചൊക്ലി പോലീസ് കേസെടുത്തു.

## Article Content

**ചൊക്ലി: ** ചൊക്ലിയിൽ ഭർത്താവിന്റെ സുഹൃത്തുക്കൾ യുവതിയെ മാനഭംഗപ്പെടുത്തിയെന്ന് പരാതി ഭർത്താവുമായി അകന്നുകഴിയുന്ന യുവതിയെ ഭർത്താവിൻ്റെ സുഹൃത്തുക്കളായ മൂന്നുപേർ വീട്ടിൽ കയറി മാനഭംഗപ്പെടുത്തിയതിന് ചൊക്ലി പോലീസ് കേസെടുത്തു.

പെരിങ്ങത്തൂർ മത്തിപ്പറമ്പിലെ 32 കാരിയുടെ പരാതിയിലാണ് കേസ്.

മിനിഞ്ഞാന്ന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഭർത്താവിന്റെ സുഹൃത്തുക്കൾ ചേർന്നാണ് ആക്രമിച്ചത്. വേർപിരിഞ്ഞ ഭർത്താവിനൊപ്പം വീണ്ടും താമസിക്കുമെന്ന ധാരണയാണ് അക്രമത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നുണ്ടത്രെ.

വസ്ത്രങ്ങൾ വലിച്ചുകീറി നഗ്നയാക്കിയ യുവതിയെ ചവിട്ടിവീഴ്ത്തിയും മുഖത്തടിച്ചും പരിക്കേൽപിച്ചുവെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152147/complaint-that-husbands-friends-molested-young-woman-in-chokli)