---
title: "#navaKeralaSadas |  മുഖ്യമന്ത്രിയും, മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് നവംബർ 22ന് പാനൂരിൽ ; സംഘാടക സമിതിയായി"
english_title: "#navaKeralaSadas attended by #Chief Minister and #Ministers on# November 22 at# Panoor As the# organizing# committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152104/new-kerala-sadas-attended-by-chief-minister-and-ministers-on-november-22-at-panoor-as-the-organizing-committee"
published_at: "2023-10-09T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652384dfb5b5c_Untitled-1_copy.jpg"
keywords: []
---

# #navaKeralaSadas |  മുഖ്യമന്ത്രിയും, മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് നവംബർ 22ന് പാനൂരിൽ ; സംഘാടക സമിതിയായി

> **Lead Summary:** **പാനൂർ: ** മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സ് നവംബർ 22-ന് പാനൂരിൽ നടക്കും. പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ 9.30-ന് തുടങ്ങും. സംഘാ ടകസമിതി രൂപവത്കരണ യോഗം പാനൂർ ഹൈസ്കൂൾ അങ്കണത്തിൽ കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

## Article Content

**പാനൂർ: ** മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സ് നവംബർ 22-ന് പാനൂരിൽ നടക്കും. പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ 9.30-ന് തുടങ്ങും. സംഘാ ടകസമിതി രൂപവത്കരണ യോഗം പാനൂർ ഹൈസ്കൂൾ അങ്കണത്തിൽ കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

കൂത്തു പറമ്പ് നഗരസഭാ ചെയർപേഴ്സൻ വി. സുജാത അധ്യക്ഷയായി. ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പരിപാടി വിശദീകരിച്ചു. പഞ്ചായത്ത്, നഗരസഭാ തലത്തിൽ സംഘാടകസമി തിക്ക് രൂപം നൽകും.

13-ന് 2.30-ന് കോട്ടയം പഞ്ചായത്ത് ഹാൾ, നാലിന് പാറാൽ ബാങ്ക് ഓഡിറ്റോറിയം (കൂത്തുപറമ്പ് നഗരസഭ), 14- ന് 2.30 ന് പാട്യം പഞ്ചായത്ത് ഹാൾ, വൈകീട്ട് നാലിന് മൊകേരി പഞ്ചായത്ത് ഹാൾ, 16-ന് 2.30-ന് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ഹാൾ, നാലിന് പുത്തൂർ പി.ആർ. മന്ദിരം കുന്നോത്തുപറമ്പ് പഞ്ചായത്ത്), 18-ന് വൈകീട്ട് മൂന്നിന് സുമംഗലി ഓഡിറ്റോറിയം (പാനൂർ നഗരസഭ) എന്നിവിടങ്ങളിലാണ് യോഗം.

തലശ്ശേരി തഹസിൽദാർ കെ. ഷീബ, പാനൂർ ഇൻസ്പെക്ടർ എം.പി. ആസാദ്, കോട്ടയം, പാട്യം, മൊകേരി പഞ്ചായത്ത് പ്രസിഡന്റുമാ രായ സി. രാജീവൻ, എം.വി. ഷിനിജ, പി. വൽസൻ, കുന്നോത്തുപ റമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. അനിൽകുമാർ, കൂത്തു പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഷൈറീന, ജില്ലാ പഞ്ചായത്തംഗം ഉഷ രയരോത്ത്, നോഡൽ ഓഫീസർ എ.എൻ. ശ്രീലകുമാരി, സി.ഡി.പി.ഒ. പ്രസന്ന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. മോഹനൻ എം.എൽ.എ. (ചെയർമാൻ), എ.എൻ. ശ്രീലാകുമാരി (ജന.കൺ).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152104/new-kerala-sadas-attended-by-chief-minister-and-ministers-on-november-22-at-panoor-as-the-organizing-committee)