---
title: "# PTA |  വിദ്യാർത്ഥി സംഘർഷം; സ്കൂൾ വാർഷിക ആഘോഷവുമായി ബന്ധമില്ല - പിടിഎ"
english_title: "#student #conflict Not related to# school #anniversary #celebration - #PTA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152069/student-conflict-not-related-to-school-anniversary-celebration-pta"
published_at: "2023-10-08T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522e9977c7d1_Untitled-1_copy.jpg"
keywords: []
---

# # PTA |  വിദ്യാർത്ഥി സംഘർഷം; സ്കൂൾ വാർഷിക ആഘോഷവുമായി ബന്ധമില്ല - പിടിഎ

> **Lead Summary:** **പാനൂർ :** പാനൂരിനടുത്തുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ ചെണ്ടയാട് സരസ്വതി വിജയം യു പി സ്കൂൾ വാർഷികാഘോഷവുമായി ബന്ധമില്ലെന്ന് പിടിഎ പ്രസിഡന്റ് എ ഷിനോദ് അറിയിച്ചു.

## Article Content

**പാനൂർ :** പാനൂരിനടുത്തുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ ചെണ്ടയാട് സരസ്വതി വിജയം യു പി സ്കൂൾ വാർഷികാഘോഷവുമായി ബന്ധമില്ലെന്ന് പിടിഎ പ്രസിഡന്റ് എ ഷിനോദ് അറിയിച്ചു.

പുറത്ത് നിന്നുള്ള വിഷയത്തിലാണ് സ്കൂളിന് ഒരു കിലോ മീറ്റർ അകലെ വെച്ച് സംഘർഷമുണ്ടായത്, എസ് എഫ് ഐ - എ.ബി.വി.പി സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക് പറ്റിയിരുന്നു.

എസ്.എഫ്.ഐ - ബാലസംഘം പ്രവർത്തകനായ വിധു കൃഷ്ണ, എ.ബി.വി.പി പ്രവർത്തകനായ മിഥുൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. എസ്.എഫ്.ഐ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ 5 പേർക്കെതിരെയും, എ.ബി.വി.പി പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ 4 പേർക്കെതിരെയും പാനൂർ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152069/student-conflict-not-related-to-school-anniversary-celebration-pta)