---
title: "#Kudumbasree  |  പന്ന്യന്നൂർ പഞ്ചായത്ത് സംഘടിപ്പിച്ച തിരികെ സ്കൂളിൽ ക്യാമ്പയിൻ ശ്രദ്ധേയം ; 38 കുടുംബശ്രീക ളിൽ നിന്നായി 366 കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു."
english_title: "Back to school campaign organized by Pannyannur Panchayat is noteworthy;366 Kudumbasree members from 38 Kudumbasrees participated."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/152023/back-to-school-campaign-organized-by-pannyannur-panchayat-is-noteworthy366-kudumbasree-members-from-38-kudumbasrees-participated"
published_at: "2023-10-08T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522bfb9ae5f6_rrrrrrrr_copy.jpg"
keywords: []
---

# #Kudumbasree  |  പന്ന്യന്നൂർ പഞ്ചായത്ത് സംഘടിപ്പിച്ച തിരികെ സ്കൂളിൽ ക്യാമ്പയിൻ ശ്രദ്ധേയം ; 38 കുടുംബശ്രീക ളിൽ നിന്നായി 366 കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.

> **Lead Summary:** **പാനൂർ : ** ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലാണ് ക്യാമ്പയിൻ നടന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി.കെ.പി രമ അധ്യക്ഷയായി. സി.ഡി.എസ് ചെയർപേഴ്സൻ പി.കെ ബിജുള സ്വാഗതവും, വൈസ് ചെയർപേഴ്സൻ എം സുജാത നന്ദിയും പറഞ്ഞു. കെ.അനിത പ്രതിജ്ഞ ചൊല്ലി.

## Article Content

**പാനൂർ : ** ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലാണ് ക്യാമ്പയിൻ നടന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി.കെ.പി രമ അധ്യക്ഷയായി. സി.ഡി.എസ് ചെയർപേഴ്സൻ പി.കെ ബിജുള സ്വാഗതവും, വൈസ് ചെയർപേഴ്സൻ എം സുജാത നന്ദിയും പറഞ്ഞു. കെ.അനിത പ്രതിജ്ഞ ചൊല്ലി.

കുടുംബശ്രീയുടെ മുദ്ര ഗീതവും ആലപിച്ചു. രാവിലെ 10 മുതൽ വൈകീട്ട് 4.30 വരെ നടന്ന ക്ലാസുകളും നടന്നു. സംഘശക്തി, അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ- ജീവിത ഭദ്രത, ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങൾ പദ്ധതികൾ, ഡിജിറ്റൽകാലം എന്നിവയാണ് പാഠങ്ങൾ.

കുടുംബശ്രീ സംഘടനാ സംവിധാനം പുതിയകാലഘട്ടത്തിലെ കൂടുതൽ സാധ്യതകൾക്കനുസരിച്ച് നൂതന പദ്ധതികൾ ഏറ്റെടുക്കാൻ അയൽക്കൂട്ടങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ 46 ലക്ഷം അയൽക്കൂട്ട അംഗങ്ങളാണ് ഈ ക്യാമ്പയിന്റെ ഭാഗമായി തിരികെ സ്കൂളിലെത്തുന്നത്. സംസ്ഥാനത്തെ രണ്ടായിരത്തിലധികം സ്കൂളുകളാണ് വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചത്. ക്യാമ്പയിനിൻ്റെ ഭാഗമായി തയ്യാറാക്കിയ പ്രമോ വീഡിയോകൾ ഇതിനോടകം തന്നെ നവ മാധ്യമങ്ങൾ കീഴടക്കിയിരുന്നു. ഡിസംബർ 10 വരെയാണ് ക്യാമ്പയിൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/152023/back-to-school-campaign-organized-by-pannyannur-panchayat-is-noteworthy366-kudumbasree-members-from-38-kudumbasrees-participated)