---
title: "#arrest |   പാത്തിപ്പാലം സ്വദേശിയെ അക്രമിച്ച് 5 ലക്ഷത്തോളം രൂപ കവർന്ന കേസിൽ കല്ലിക്കണ്ടി സ്വദേശി അറസ്റ്റിൽ"
english_title: "A native of Kallikandi was#arrested in the #case of #assaulting a native of #Pathipalam and robbing him of Rs 5 lakh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151842/a-native-of-kallikandi-wasarrested-in-the-case-of-assaulting-a-native-of-pathipalam-and-robbing-him-of-rs-5-lakh"
published_at: "2023-10-07T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65217e9071c53_Untitled-2_copy.jpg"
keywords: []
---

# #arrest |   പാത്തിപ്പാലം സ്വദേശിയെ അക്രമിച്ച് 5 ലക്ഷത്തോളം രൂപ കവർന്ന കേസിൽ കല്ലിക്കണ്ടി സ്വദേശി അറസ്റ്റിൽ

> **Lead Summary:** **പാനൂർ : ** മൊകേരി പാത്തിപ്പാലം സ്വദേശി ബിസ്മില്ലാ മൻസിലിൽ അർഷാദിനെ അക്രമിച്ച് 5 ലക്ഷത്തോളം രൂപ കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കല്ലിക്കണ്ടി ഈസ്റ്റ് പാറാട്ടെ കുനിയിൽ ഹൗസിൽ സയീഷ് ബാലനാണ് പിടിയിലായത്. കേസന്വേഷിക്കുന്ന പാനൂർ സി.ഐ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

## Article Content

**പാനൂർ : ** മൊകേരി പാത്തിപ്പാലം സ്വദേശി ബിസ്മില്ലാ മൻസിലിൽ അർഷാദിനെ അക്രമിച്ച് 5 ലക്ഷത്തോളം രൂപ കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കല്ലിക്കണ്ടി ഈസ്റ്റ് പാറാട്ടെ കുനിയിൽ ഹൗസിൽ സയീഷ് ബാലനാണ് പിടിയിലായത്. കേസന്വേഷിക്കുന്ന പാനൂർ സി.ഐ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

കേസിൽ നേരത്തെ 6 പേർ അറസ്റ്റിലായിരുന്നു. സയീഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധനയും നടത്തി കോടതിയിൽ ഹാജരാക്കി. കൊലപാതക കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയായ സി പി എം പ്രവർത്തകൻ ചമ്പാട് അരയാക്കൂലിലെ ജന്മീൻറവിട ബിജു, അരയാക്കൂലിലെ റനീഷ്, കുന്നോത്ത് പറമ്പിലെ നിഹാൽ, പൊന്ന്യത്തെ ഷംഷീജ്

ചമ്പാട് സ്വദേശി കുനിയിൽ കൊട്ടയോടൻ മായാവിയിൽ ജോബിൻ ഭാസ്ക്കർ, കുന്നോത്ത് പറമ്പിലെ കുനിയിൽ വിജേഷ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. എസ്.ഐ സി.സി ലതീഷ്, രാജീവൻ ഒതയോത്ത്, പൊലീസുകാരായ മിനീഷ്, നിഷാദ്, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151842/a-native-of-kallikandi-wasarrested-in-the-case-of-assaulting-a-native-of-pathipalam-and-robbing-him-of-rs-5-lakh)