---
title: "പാനൂരിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് മുട്ട വിൽപ്പനക്കായി പോവുകയായിരുന്ന  ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞു ; ഡ്രൈവറും, സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു, 6000 ത്തോളം മുട്ടകൾ നശിച്ചു."
english_title: "A goods autorickshaw going to sell eggs overturned after it jumped across the street in Panur; The driver and helper had a miraculous escape "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151786/a-goods-autorickshaw-going-to-sell-eggs-overturned-after-it-jumped-across-the-street-in-panur-the-driver-and-helper-had-a-miraculous-escape"
published_at: "2023-10-07T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652142d7aa9a2_IMG-20231007-WA0123.jpg"
keywords: []
---

# പാനൂരിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് മുട്ട വിൽപ്പനക്കായി പോവുകയായിരുന്ന  ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞു ; ഡ്രൈവറും, സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു, 6000 ത്തോളം മുട്ടകൾ നശിച്ചു.

> **Lead Summary:** പാനൂർ : പാനൂരിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് മുട്ട വിൽപ്പനക്കായി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞു ; ഡ്രൈവറും, സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു, 6000 ത്തോളം മുട്ടകൾ നശിച്ചു.*

## Article Content

പാനൂർ : പാനൂരിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് മുട്ട വിൽപ്പനക്കായി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞു ; ഡ്രൈവറും, സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു, 6000 ത്തോളം മുട്ടകൾ നശിച്ചു.*

പാനൂരിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് കടകളിലേക്ക് മുട്ട കൊണ്ടുപോവുകയായിരുന്ന ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. ഓട്ടോ ഡ്രൈവറും, സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു. 200 ട്രേ മുട്ടകൾ നശിച്ചു.

പാനൂരിനടുത്ത് മാക്കൂൽ പീടികയിൽ ശനിയാഴ്ച വൈകീട്ട് 3 മണിയോടെയായിരുന്നു അപകടം. പാനൂർ ഗവ.ആശുപത്രി പരിസരത്തെ എ.വി.ആർ കടയിൽ നിന്നും കൂത്തുപറമ്പിലെ കടകളിലേക്ക് മുട്ട വിതരണം ചെയ്യാൻ പോകുകയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയാണ് തെരുവുനായ കുറുകെ ചാടിയപ്പോൾ നിയന്ത്രണം തെറ്റി മറിഞ്ഞത്. ഡ്രൈവർ ശ്രീജിത്തും, സഹായി രാജീവനും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

നിയന്ത്രണം തെറ്റിയ ഓട്ടോയിടിച്ച് സമീപത്ത് നിർത്തിയിട്ട ബൈക്ക് ഓവുചാലിലേക്ക് മറിയുകയും ചെയ്തു.

200 ട്രേ കളിലുണ്ടായിരുന്ന 6000 ത്തോളം മുട്ടകൾ നശിച്ചു. 35,000 ത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. മുട്ടപൊട്ടി റോഡിലൊഴുകിയത് പാനൂർ ഫയർഫോഴ്സ് വെള്ളം ചീറ്റി ഒഴിവാക്കി.

നാട്ടുകാരും സഹായവുമായി രംഗത്തിറങ്ങി. മാടപ്പീടിക സ്വദേശി അനിൽകുമാറിൻ്റെ ഉടമസ്ഥതയിലുള്ളതാണ് എ.വി.ആർ ഷോപ്പ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151786/a-goods-autorickshaw-going-to-sell-eggs-overturned-after-it-jumped-across-the-street-in-panur-the-driver-and-helper-had-a-miraculous-escape)