---
title: "# MunicipalCouncil |  റെക്കോഡ് ചെയ്ത ശബ്ദ സന്ദേശം പുറത്ത് വിട്ട അജ്ഞാതനാര്..? അന്വേഷണം വേണമെന്ന് പാനൂർ നഗരസഭാ  കൗൺസിൽ യോഗത്തിൽ എൽ ഡി എഫ്"
english_title: "The unknown person who released the recorded voice message..?LDF asked for #investigation in #Panoor Municipal Council meeting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151484/the-unknown-person-who-released-the-recorded-voice-messageldf-asked-for-investigation-in-panoor-municipal-council-meeting"
published_at: "2023-10-06T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fb5f8476df_Untitled-6_copy.jpg"
keywords: []
---

# # MunicipalCouncil |  റെക്കോഡ് ചെയ്ത ശബ്ദ സന്ദേശം പുറത്ത് വിട്ട അജ്ഞാതനാര്..? അന്വേഷണം വേണമെന്ന് പാനൂർ നഗരസഭാ  കൗൺസിൽ യോഗത്തിൽ എൽ ഡി എഫ്

> **Lead Summary:** **പാനൂർ: ** പാനൂർ നഗരസഭാ സെക്രട്ടറിയുടെ ഫോൺ സംഭാഷണം പുറത്തുവിട്ട അജ്ഞാതനായ കൗൺസിലർക്കെതിരെ നടപടി വേണമെന്ന് കൗൺസിൽ യോഗത്തിൽ എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

## Article Content

**പാനൂർ: ** പാനൂർ നഗരസഭാ സെക്രട്ടറിയുടെ ഫോൺ സംഭാഷണം പുറത്തുവിട്ട അജ്ഞാതനായ കൗൺസിലർക്കെതിരെ നടപടി വേണമെന്ന് കൗൺസിൽ യോഗത്തിൽ എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

കൗൺസിലറും സി പി എം നേതാവുമായ കെ.കെ സുധീർ കുമാർ ആണ് നിശിതമായ വിമർശനം ഉന്നയിച്ചത്. പാനൂർ നഗരസഭയിലെ ജീവനക്കാരനായ അശോകൻ്റെ ഫോൺ കൈക്കലാക്കിയ കൗൺസിലറാണ് ഓഡിയൊ സന്ദേശം പുറത്ത് വിട്ടത്.

സെക്രട്ടറിക്കൊപ്പം തന്നെ കുറ്റക്കാരനാണ് ഈ ഉദ്യോഗസ്ഥനെന്നും ഇയാൾക്കെതിരെയും നടപടി വേണമെന്ന് കൗൺസിൽ യോഗത്തിൽ എൽ ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.എം ടി കെ ബാബു,   ദാസൻ മാസ്റ്റർ, പി.കെ പ്രവീൺ,  എന്നിവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151484/the-unknown-person-who-released-the-recorded-voice-messageldf-asked-for-investigation-in-panoor-municipal-council-meeting)