---
title: "#PanoorMunicipalCorporation|  പാനൂർ നഗരസഭയിൽ  പ്രത്യേക കൗൺസിൽ യോഗം തുടരുന്നു ; സെക്രട്ടറിയെ പൂർണമായും തള്ളി രാഷ്ട്രീയ പാർട്ടികൾ"
english_title: "#Special#council meeting continues in Panoor Municipal Corporation;Political parties completely rejected the secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151456/specialcouncil-meeting-continues-in-panoor-municipal-corporationpolitical-parties-completely-rejected-the-secretary"
published_at: "2023-10-06T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fa2bc0c464_Untitled-5_copy.jpg"
keywords: []
---

# #PanoorMunicipalCorporation|  പാനൂർ നഗരസഭയിൽ  പ്രത്യേക കൗൺസിൽ യോഗം തുടരുന്നു ; സെക്രട്ടറിയെ പൂർണമായും തള്ളി രാഷ്ട്രീയ പാർട്ടികൾ

> **Lead Summary:** **പാനൂർ: ** പാനൂർ നഗരസഭയിൽ പ്രത്യേക കൗൺസിൽ യോഗം തുടരുന്നു ; സെക്രട്ടറിയെ പൂർണമായും തള്ളി രാഷ്ട്രീയ പാർട്ടികൾ വംശീയാധിക്ഷേപവും അസഭ്യവർഷവും നടത്തിയ പാനൂർ നഗരസഭ സെക്രട്ടറിക്കെ തിരെ കൗൺസിൽ യോഗത്തിലും ഏകകണ്ഠമായ പ്രതിഷേധം. കോൺഗ്രസ്, ലീഗ്, ബി.ജെ.പി, സി പി എം നേതാക്കന്മാരെല്ലാം സെക്രട്ടറിയെ പൂർണ്ണമായി തള്ളി.

## Article Content

**പാനൂർ: ** പാനൂർ നഗരസഭയിൽ പ്രത്യേക കൗൺസിൽ യോഗം തുടരുന്നു ; സെക്രട്ടറിയെ പൂർണമായും തള്ളി രാഷ്ട്രീയ പാർട്ടികൾ വംശീയാധിക്ഷേപവും അസഭ്യവർഷവും നടത്തിയ പാനൂർ നഗരസഭ സെക്രട്ടറിക്കെ തിരെ കൗൺസിൽ യോഗത്തിലും ഏകകണ്ഠമായ പ്രതിഷേധം. കോൺഗ്രസ്, ലീഗ്, ബി.ജെ.പി, സി പി എം നേതാക്കന്മാരെല്ലാം സെക്രട്ടറിയെ പൂർണ്ണമായി തള്ളി.

കൗൺസിലർമാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാജേഷ് കരിയാട്, എംപികെ ബാബു, എം.രത്നാകരൻ, എൻ.എ കരീം, പി.കെ പ്രവീൺ എന്നിവർ സംസാരിച്ചു. സെക്രട്ടറിയുടെ മറുപടി അൽപ്പസമയത്തിനകം ഉണ്ടാകും.

യു.ഡി.എഫാണ് പാനൂർ നഗരസഭ ഭരിക്കുന്നത്. 40 അംഗ കൗൺസിലിൽ മുസ്ലിം ലീഗ് 17, കോൺഗ്രസ് 6, എൽ.ഡി.എഫ് 14, ബി.ജെ.പി മൂന്ന് എന്നിങ്ങനെ യാണ് കക്ഷിനില.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151456/specialcouncil-meeting-continues-in-panoor-municipal-corporationpolitical-parties-completely-rejected-the-secretary)