---
title: "#mahipalli|  ദക്ഷിണ ഭാരതത്തിലെ പ്രഥമവും ചരിത്രപ്രസിദ്ധവുമായ മാഹി സെൻ്റ് തെരേസ തീർത്ഥാടന കേന്ദ്രത്തിൽ ഇന്ന് മുതൽ തിരക്കേറും"
english_title: "The first and historic Mahi St. Teresa pilgrimage center in South India will be crowded from today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151430/the-first-and-historic-mahi-st-teresa-pilgrimage-center-in-south-india-will-be-crowded-from-today"
published_at: "2023-10-06T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651f8e3e5d86f_Untitled-2_copy.jpg"
keywords: []
---

# #mahipalli|  ദക്ഷിണ ഭാരതത്തിലെ പ്രഥമവും ചരിത്രപ്രസിദ്ധവുമായ മാഹി സെൻ്റ് തെരേസ തീർത്ഥാടന കേന്ദ്രത്തിൽ ഇന്ന് മുതൽ തിരക്കേറും

> **Lead Summary:** ** മാഹി : ** വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ മഹോത്സവത്തിന് തുടക്കം കുറിച്ചു. ഒക്ടോബർ അഞ്ചിന് ആരംഭിച്ച മഹോത്സവം 22 വരെ തുടരും. ഇനിയുള്ള നാളുകൾ മയ്യഴിയുടെ ഉത്സവ ദിനങ്ങൾ.

## Article Content

** മാഹി : ** വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ മഹോത്സവത്തിന് തുടക്കം കുറിച്ചു. ഒക്ടോബർ അഞ്ചിന് ആരംഭിച്ച മഹോത്സവം 22 വരെ തുടരും. ഇനിയുള്ള നാളുകൾ മയ്യഴിയുടെ ഉത്സവ ദിനങ്ങൾ.

ഇടവക വികാരി റവ. ഫാ. വിൻസെന്റ് പുളിക്കൽ കോടിയേറ്റ് കർമ്മം നിർവ്വഹിച്ചതോടെയാണ് 18 നാൾ നീണ്ടു നിൽക്കുന്ന ഉത്സവത്തിന് തുടക്കമായത്. 12 മണിക്ക് വിശുദ്ധയുടെ അത്ഭുത തിരുസ്വരൂപം പൊതുവണക്കത്തിനായി സമർപ്പിച്ചു.

സഹ വികാരി ഫാ. ഡിലു റാഫേൽ, ഫാ. ജോസ് യേശുദാസ്, ഫാ. നിധിൻ ബർവ, പാരിഷ് കൗൺസിൽ സെക്രട്ടറി രാജേഷ് ഡിസിൽവ, ജോയിന്റ് സെക്രട്ടറി ഇ.എക്സ് അഗസ്റ്റിൻ, മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാൾ മഹോത്സവത്തിന് മുന്നോടിയായി ഇടവക വികാരി റവ. ഫാ. ജോസ് യേശുദാസിന്റെ മുഖ്യ കർമികത്വത്തിൽ സെമിത്തേരിയിൽ ദിവ്യബലി അർപ്പിക്കുകയും, പരേതർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151430/the-first-and-historic-mahi-st-teresa-pilgrimage-center-in-south-india-will-be-crowded-from-today)