---
title: "പാനൂർ നഗരസഭാ  സെക്രട്ടറി എ.പ്രവീണിനെ  മാറ്റി ; സ്ഥലം മാറ്റം നാളെ പ്രത്യേക കൗൺസിൽ ചേരാനിരിക്കെ"
english_title: "Panur Municipality Secretary A. Praveen has been replaced;The change of venue is scheduled for a special council meeting tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151371/panur-municipality-secretary-a-praveen-has-been-replacedthe-change-of-venue-is-scheduled-for-a-special-council-meeting-tomorrow"
published_at: "2023-10-05T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651eeb710cb65_Untitled-3_copy.jpg"
keywords: []
---

# പാനൂർ നഗരസഭാ  സെക്രട്ടറി എ.പ്രവീണിനെ  മാറ്റി ; സ്ഥലം മാറ്റം നാളെ പ്രത്യേക കൗൺസിൽ ചേരാനിരിക്കെ

> **Lead Summary:** **പാനൂർ: ** വിവാദ പരാമർശങ്ങളെ തുടർന്ന് കുരുക്കിലായ പാനൂർ നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റി. മാനന്തവാടിയിലേക്കാണ് മാറ്റം. പുതിയ സെക്രട്ടറിയായി സന്തോഷ് കുമാർ ചാർജെടുക്കുമെന്നാണറിയുന്നത്.

## Article Content

**പാനൂർ: ** വിവാദ പരാമർശങ്ങളെ തുടർന്ന് കുരുക്കിലായ പാനൂർ നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റി. മാനന്തവാടിയിലേക്കാണ് മാറ്റം. പുതിയ സെക്രട്ടറിയായി സന്തോഷ് കുമാർ ചാർജെടുക്കുമെന്നാണറിയുന്നത്.

നഗരസഭാ ചെയർമാനെയടക്കം മോശമായി ചിത്രീകരിച്ച് സംസാരിക്കുന്ന ശബ്ദരേഖ പുറത്തു വന്നതാണ് സ്ഥലം മാറ്റത്തിനു പ്രധാന കാരണം. വിട്ടത്. അതേ സമയം നാളെ നടക്കുന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ സെക്രട്ടറി പങ്കെടുക്കും.

പറയാനുള്ളത് പറയുക തന്നെ ചെയ്യുമെന്നാണ് ഇക്കാര്യത്തിൽ നിലപാടത്രെ. അതേ സമയം സെക്രട്ടറിയുടെ വിശദീകരണം അടുത്ത വിവാദ കൊടുങ്കാറ്റുയർത്തുമോയെന്ന ആശങ്ക ഭരണപക്ഷത്തുള്ളവർക്കുണ്ട്. സെക്രട്ടറിക്കെതിരെ രണ്ടു പരാതികൾ പാനൂർ പോലീസ് സ്റ്റേഷനിലുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151371/panur-municipality-secretary-a-praveen-has-been-replacedthe-change-of-venue-is-scheduled-for-a-special-council-meeting-tomorrow)