---
title: "#panoormuncipality |  പാനൂർ നഗരസഭയിൽ നാളെ പ്രത്യേക കൗൺസിൽ, പ്രമേയം ;  സെക്രട്ടറിക്ക് നിർണായക ദിനം"
english_title: "Special council# tomorrow in# Panoormunicipality, resolution;A crucial day for the #secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151360/special-council-tomorrow-in-panoormunicipality-resolutiona-crucial-day-for-the-secretary"
published_at: "2023-10-05T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ee0605601f_Untitled-2_copy.jpg"
keywords: []
---

# #panoormuncipality |  പാനൂർ നഗരസഭയിൽ നാളെ പ്രത്യേക കൗൺസിൽ, പ്രമേയം ;  സെക്രട്ടറിക്ക് നിർണായക ദിനം

> **Lead Summary:** **പാനൂർ: **വംശീയാധിക്ഷേപവും അസഭ്യവർഷവും നടത്തിയ പാനൂർ നഗരസഭ സെക്രട്ടറിക്കെ തിരെ ജനരോഷമുയരുന്നതിനിടെ നാളെ നഗരസഭയിൽ സെക്രട്ടറിക്ക് നിർണായക ദിനം. ഭരണപക്ഷ മായ യു.ഡി.എഫിനുപിന്നാലെ പ്രതിപക്ഷമായ ഇടതുപക്ഷവും സെക്രട്ടറിക്കെതിരെ രംഗത്തു വന്നതോടെ നാളത്തെ കൗൺസിൽ യോഗം പ്രക്ഷുബ്ധമാകും.

## Article Content

**പാനൂർ: **വംശീയാധിക്ഷേപവും അസഭ്യവർഷവും നടത്തിയ പാനൂർ നഗരസഭ സെക്രട്ടറിക്കെ തിരെ ജനരോഷമുയരുന്നതിനിടെ നാളെ നഗരസഭയിൽ സെക്രട്ടറിക്ക് നിർണായക ദിനം. ഭരണപക്ഷ മായ യു.ഡി.എഫിനുപിന്നാലെ പ്രതിപക്ഷമായ ഇടതുപക്ഷവും സെക്രട്ടറിക്കെതിരെ രംഗത്തു വന്നതോടെ നാളത്തെ കൗൺസിൽ യോഗം പ്രക്ഷുബ്ധമാകും.

പരമത വിദ്വേഷ പ്രചാരണം നടത്തുന്ന സെക്രട്ടറിക്കെ തിരെ നടപടിയെടുക്കണമെന്ന് മുസ്ലിം ലീഗിനും യുഡിഎഫിനും പുറമെ സി.പി.എം ഏരിയ കമ്മിറ്റിയും, ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടതോടെ സെക്രട്ടറി തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ വിഷയത്തിൽ ബി.ജെ.പിയാവട്ടെ വ്യക്തമായ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.

നാളെ ചേരുന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ ബിജെപി കൗൺസിലർമാർക്ക് നിലപാട് വ്യക്തമാക്കേണ്ടി വരും. നഗരസഭ സെക്രട്ടറിയും ഉദ്യോഗസ്ഥനും നടത്തിയ ടെലി ഫോൺ സംഭാഷണത്തെ ചൊല്ലിയാണ് ഇപ്പോഴത്തെ പ്രശ്നം മുഴുവനും. നഗരസഭ ഭരണസമിതിയും സെക്രട്ടറിയും ഏറെനാളായി അസ്വാരസ്യത്തിലാണ്.

കണ്ടിൻജൻസി ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട് ഹെൽത്ത് ഇൻസ് പെക്ടറുമായുള്ള അഭിപ്രായ ഭിന്നതയാണ് ഒടുവിലത്തേത്. ഇതിലുള്ള സെക്രട്ടറിയുടെ പ്രതിഷേധമാണ് സംഭാഷണം മുഴുവൻ.

എന്നാൽ ഇത് മാസങ്ങൾക്ക് മുമ്പത്തെ പ്രതികരണമാണ്. ഇപ്പോഴിത് പുറത്തുവന്നതിൽ ഗൂഡാലോചനയുണ്ടെന്നാണ് പൊതുവെയുള്ള സംസാരം. അഴിമതിക്ക് കൂട്ടുനിൽക്കാത്തയാൾ, നിയമം വിട്ട് കളിയില്ല എന്നൊക്കെയുള്ള ക്ലീൻ ഇമേജ് സെക്രട്ടറിക്ക് നേരത്തെയുണ്ട്. അതുകൊണ്ട് തന്നെയാണ് ഉദ്യോഗസ്ഥ തലത്തിൽ ഒറ്റലുണ്ടായതെന്നും സംസാരമുണ്ടത്രെ. യു.ഡി.എഫാണ് പാനൂർ നഗരസഭ ഭരിക്കുന്നത്. 40 അംഗ കൗൺസിലിൽ മുസ്ലിം ലീഗ് 17, കോൺഗ്രസ് 6, എൽ.ഡി.എഫ് 14, ബി.ജെ.പി മൂന്ന് എന്നിങ്ങനെ യാണ് കക്ഷിനില.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151360/special-council-tomorrow-in-panoormunicipality-resolutiona-crucial-day-for-the-secretary)