---
title: "#bail | നടൻ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം "
english_title: "Actor Shias Karim granted interim bail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151351/actor-shias-karim-granted-interim-bail"
published_at: "2023-10-05T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ed331d0e61_Untitled-6_copy.jpg"
keywords: []
---

# #bail | നടൻ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം 

> **Lead Summary:** ** **വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ സിനിമ-ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്.

## Article Content

** **വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ സിനിമ-ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്.

ചെന്നൈ വിമാനത്താവളത്തിൽ വെച്ച് ഷിയാസ് അറസ്റ്റിലായിരുന്നു. കാസർകോട് ചന്തേര പൊലീസാണ് ഷിയാസിനെ അറസ്റ്റ് ചെയ്തത്. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.

യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ചന്ദേര പൊലീസ് ഷിയാസ് കരീമിനെതിരെ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തിൽ ഷിയാസ് കരീമിനെ കസ്റ്റംസ് തടഞ്ഞത്.

കാസർകോട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ശേഷം ഹൈക്കോടതി ഉത്തരവ് കാണിച്ച് ഉപാധികളോടെ വിട്ടയക്കാനാണ് നിർദേശം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151351/actor-shias-karim-granted-interim-bail)