---
title: "# MahiSt.TeresaChurch|  മാഹി സെന്റ് തെരേസാ ദേവാലയത്തിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷത്തിന് ഇന്ന്  തുടക്കമാകും."
english_title: "The #celebration of the# holymotherThresia Punyavati will begin today at #Mahi St. Teresa #Church."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151177/the-celebration-of-the-holy-mother-thresia-punyavati-will-begin-today-at-mahi-st-teresa-church"
published_at: "2023-10-05T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e418c7f339_Untitled-1_copy.jpg"
keywords: []
---

# # MahiSt.TeresaChurch|  മാഹി സെന്റ് തെരേസാ ദേവാലയത്തിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷത്തിന് ഇന്ന്  തുടക്കമാകും.

> **Lead Summary:** **മാഹി: ** മാഹി സെന്റ് തെരേസാ ദേവാലയത്തിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷത്തിന് ഇന്ന് തുടക്കമാകും. രാവിലെ 11.30 ന് ഇടവക വികാരി ഫാ. വിൻസെൻ്റ് പുളിക്കൽ കൊടിയേറ്റും.

## Article Content

**മാഹി: ** മാഹി സെന്റ് തെരേസാ ദേവാലയത്തിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷത്തിന് ഇന്ന് തുടക്കമാകും. രാവിലെ 11.30 ന് ഇടവക വികാരി ഫാ. വിൻസെൻ്റ് പുളിക്കൽ കൊടിയേറ്റും.

തുടർന്ന് ഇടവക വികാരി ആൾത്താരയിലെ അറയിൽ സൂക്ഷിച്ച വിശുദ്ധയുടെ തിരുസ്വരൂപം ഇടവക വികാരി ദേവാലയത്തി നകത്ത് പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കും. മാഹി നഗര സഭ ആഘോഷം വിളിച്ചറിയിച്ച് പ്രത്യേക സൈറൺ മുഴക്കും.

18 ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷം 22ന് സമാപിക്കും. പ്രധാന തിരുനാൾ ദിനങ്ങളായ 14, 15 തീയതികളിൽ തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണം, ശയന പ്രദക്ഷിണം എന്നിവ നടക്കും.

15ന് വൈകുന്നേരം അഞ്ചിന് മേരിമാതാ കമ്യൂണിറ്റി ഹാളിൽ സ്നേഹസംഗമം നടക്കും. ആഘോഷ ദിവസങ്ങളിൽ ദിവ്യബലി, പ്രദക്ഷിണം, നൊവേന എന്നിവ ഉണ്ടായിരിക്കും.

ആഘോഷ ദിവസങ്ങളിൽ തീർഥാടകർക്ക് തിരുസ്വരൂപ ത്തിൽ പൂമാലകൾ ചാർത്തുവാനും സന്നിധിയിൽ മെഴുകുതിരി തെളിയിക്കാനും സൗകര്യമുണ്ടാ കും. വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാഹി കോളജ് ഗ്രൗണ്ടിൽ സൗകര്യം ഒരുക്കിയതായി ആഘോഷക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151177/the-celebration-of-the-holy-mother-thresia-punyavati-will-begin-today-at-mahi-st-teresa-church)