---
title: "# case  |  പാനൂരിനടുത്ത് തങ്ങൾ പീടികയിൽ  സംഘർഷം ; നാല് പേർക്ക് പരിക്ക്, ആറ്  പേർക്കെതിരെ കേസ്."
english_title: "Clash at Thangal Peedika near Panoor;Four injured, case against six."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151124/clash-at-thangal-peedika-near-panoorfour-injured-case-against-six"
published_at: "2023-10-04T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d9cb14414c_download.jpg"
keywords: []
---

# # case  |  പാനൂരിനടുത്ത് തങ്ങൾ പീടികയിൽ  സംഘർഷം ; നാല് പേർക്ക് പരിക്ക്, ആറ്  പേർക്കെതിരെ കേസ്.

> **Lead Summary:** ** പാനൂർ: **പാനൂരിനടുത്ത് തങ്ങൾ പീടികയിൽ സംഘർഷം . നാല് പേർക്ക് പരിക്ക്, ആറ് പേർക്കെതിരെ കേസ്.** **പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തങ്ങൾ പീടികയിൽ ഇരു വിഭാഗങ്ങൾ തമ്മിലടിച്ചതിനെ തുടർന്ന് നാല് പേർക്ക് പരിക്കേറ്റു.

## Article Content

** പാനൂർ: **പാനൂരിനടുത്ത് തങ്ങൾ പീടികയിൽ സംഘർഷം . നാല് പേർക്ക് പരിക്ക്, ആറ് പേർക്കെതിരെ കേസ്.** **പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തങ്ങൾ പീടികയിൽ ഇരു വിഭാഗങ്ങൾ തമ്മിലടിച്ചതിനെ തുടർന്ന് നാല് പേർക്ക് പരിക്കേറ്റു.

മുത്താറി പീടികയിലെ ഷറഫുദ്ധീൻ (42), മൊകേരിയിലെ ഗോകുൽ (25), പുതിയകാവിൽ ആകാശ് (29) എന്നിവരടക്കം നാല് പേർക്കാണ് മർദ്ധനമേറ്റത്. ഷറഫുദ്ധീൻ്റ പരാതിയിൽ ഗോകുൽ, ആകാശ് എന്നിവർക്കെതിരെയും, ഗോകുലിൻ്റ പരാതിയിൽ ഷറഫുദ്ധീൻ, ജംഷീർ, റാഷി, ഹമീദ് എന്നിവരുടെ പേരിലും പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

6 പേർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. എന്നാൽ പ്രതിപട്ടിക ഉയരാമെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഘർഷം വ്യാപിക്കാതിരിക്കാൻ തങ്ങൾ പിടികയിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151124/clash-at-thangal-peedika-near-panoorfour-injured-case-against-six)