---
title: "#DYFI  | പാനൂർ നഗരസഭാ സെക്രട്ടറിക്കെതിരായ കുരുക്ക് മുറുകുന്നു ;  പ്രതിഷേധവുമായി ഡിവൈഎഫ്ഐയും"
english_title: "The noose against the# Panoor #municipalsecretary is tightening#DYFI also# protested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151107/the-noose-against-the-panoor-municipalsecretary-is-tighteningdyfi-also-protested"
published_at: "2023-10-04T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d85ff91cd2_Untitled-4_copy.jpg"
keywords: []
---

# #DYFI  | പാനൂർ നഗരസഭാ സെക്രട്ടറിക്കെതിരായ കുരുക്ക് മുറുകുന്നു ;  പ്രതിഷേധവുമായി ഡിവൈഎഫ്ഐയും

> **Lead Summary:** ***പാനൂർ: *** പാനൂർ നഗരസഭ ചെയർമാനും, മുസ്ലിം ലീഗിനുമെതിരെ വർഗീയ പരാമർശം നടത്തിയ പാനൂർ നഗരസഭ സെക്രട്ടറിക്കെതിരായ കുരുക്ക് മുറുകുന്നു. സെക്രട്ടറിക്കെതിരെ നടപടിയെടുക്കുക, നഗരസഭയുടെ അഴിമതി ഭരണം പുറത്തു കൊണ്ടുവരിക എന്നീ ആവശ്യങ്ങളുയർത്തി ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി ബസ്റ്റാൻ്റിൽ പ്രകടനവും പ്രതിഷേധയോഗവും ചേർന്നു.

## Article Content

***പാനൂർ: *** പാനൂർ നഗരസഭ ചെയർമാനും, മുസ്ലിം ലീഗിനുമെതിരെ വർഗീയ പരാമർശം നടത്തിയ പാനൂർ നഗരസഭ സെക്രട്ടറിക്കെതിരായ കുരുക്ക് മുറുകുന്നു. സെക്രട്ടറിക്കെതിരെ നടപടിയെടുക്കുക, നഗരസഭയുടെ അഴിമതി ഭരണം പുറത്തു കൊണ്ടുവരിക എന്നീ ആവശ്യങ്ങളുയർത്തി ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി ബസ്റ്റാൻ്റിൽ പ്രകടനവും പ്രതിഷേധയോഗവും ചേർന്നു.

പാനൂർ നഗരസഭാ സെക്രട്ടറി പ്രവീൺ സ്വകാര്യ സംഭാഷണത്തിൽ നടത്തിയ വർഗീയ പരാമർശങ്ങൾ നാടിന് ചേരാത്തതാണ്. സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീക്കരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. അശോകൻ എന്ന ജീവനക്കാരൻ വോയ്സ് റെക്കോഡ് ചെയ്തത് ദുരുദ്ദേശത്തോട് കൂടിയാണ്.

ആരുടെ നിർദ്ദേശപ്രകാരമാണ് സൗഹൃദ സംഭാഷണം റെക്കോഡ് ചെയ്തതെന്നും, പുറത്തുവിട്ടതെന്നും അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. പാനൂരിൽ നടന്ന പ്രതിഷേധയോഗം സിപിഎം പാനൂർ ഏരിയ കമ്മിറ്റി യംഗം കെകെ സുധീർകുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് എൻകെ റൂബിൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ, കെ ഷിൻ്റു, കെ.രശ്മി, കെപി വിവേക് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151107/the-noose-against-the-panoor-municipalsecretary-is-tighteningdyfi-also-protested)