---
title: "#UDF |  ഉദ്യോഗസ്ഥർ നാടിൻ്റെ സമാധാനം കെടുത്തുന്നവരാകരുതെന്ന് കെ.പി.സി.സി അംഗം വി.സുരേന്ദ്രൻ;  പാനൂർ  നഗരസഭക്കു മുന്നിൽ  ധർണയുമായി  യുഡിഎഫ്"
english_title: "#KPCC member #V. Surendran said that #officials should not be the ones who destroy the peace of the country#;UDF staged dharna in front of #Panoor# Municipal Corporation against Secretary's communal remarks"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151034/kpcc-member-v-surendran-said-that-officials-should-not-be-the-ones-who-destroy-the-peace-of-the-countryudf-staged-dharna-in-front-of-panur-municipal-corporation-against-secretarys-communal-remarks"
published_at: "2023-10-04T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d43a6157b9_Untitled-6_copy.jpg"
keywords: []
---

# #UDF |  ഉദ്യോഗസ്ഥർ നാടിൻ്റെ സമാധാനം കെടുത്തുന്നവരാകരുതെന്ന് കെ.പി.സി.സി അംഗം വി.സുരേന്ദ്രൻ;  പാനൂർ  നഗരസഭക്കു മുന്നിൽ  ധർണയുമായി  യുഡിഎഫ്

> **Lead Summary:**  **പാനൂർ : **ഉദ്യോഗസ്ഥർ നാടിൻ്റെ സമാധാനം കെടുത്തുന്നവരാകരുതെന്ന് കെ.പി.സി.സി അംഗം വി.സുരേന്ദ്രൻ .സെക്രട്ടറിയുടെ വർഗീയ പരാമർശത്തിനെതിരെ പാനൂർ നഗരസഭക്കു മുന്നിൽ ധർണയുമായി യുഡിഎഫ് കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

 **പാനൂർ : **ഉദ്യോഗസ്ഥർ നാടിൻ്റെ സമാധാനം കെടുത്തുന്നവരാകരുതെന്ന് കെ.പി.സി.സി അംഗം വി.സുരേന്ദ്രൻ .സെക്രട്ടറിയുടെ വർഗീയ പരാമർശത്തിനെതിരെ പാനൂർ നഗരസഭക്കു മുന്നിൽ ധർണയുമായി യുഡിഎഫ് കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

നാടിൻ്റെ മത സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവരാകരുത് ഉദ്യോഗസ്ഥർ എന്ന് അദ്ദേഹം പറഞ്ഞു. നാടിൻ്റെ വികാരം ഉദ്യോഗസ്ഥർ മനസിലാക്കണം. ജാതിയുടെയും മതത്തിൻ്റെയും പേരിൽ കുത്തിത്തിരിപ്പുണ്ടാക്കുന്ന ഉദ്യോഗസ്ഥരെ ജനങ്ങൾ നേരിടുമെന്നും വി.സുരേന്ദ്രൻ പറഞ്ഞു.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പിപി എ.സലാം അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ വി.നാസർ, വൈസ് ചെയർപേഴ്സൺ പ്രീത അശോക്, കാട്ടൂർ മുഹമ്മദ്, ടി ടി.രാജൻ, രാജേഷ് കരിയാട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151034/kpcc-member-v-surendran-said-that-officials-should-not-be-the-ones-who-destroy-the-peace-of-the-countryudf-staged-dharna-in-front-of-panur-municipal-corporation-against-secretarys-communal-remarks)