---
title: "#SportsFair  | കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 5, 6, 8 തിയ്യതികളിൽ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ  നടക്കും. "
english_title: "#Kannur #Revenue #District School #Sports Fair will be held on October 5th, 6th and 8th at# Thalassery#Municipal #Stadium."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151008/kannur-revenue-district-school-sports-fair-will-be-held-on-october-5th-6th-and-8th-at-thalassery-municipal-stadium"
published_at: "2023-10-04T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d30176fceb_Untitled-6_copy.jpg"
keywords: []
---

# #SportsFair  | കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 5, 6, 8 തിയ്യതികളിൽ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ  നടക്കും. 

> **Lead Summary:** **തലശ്ശേരി:** കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 5, 6, 8 തിയ്യതികളിൽ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. 15 സബ്ജില്ലകളിൽ നിന്ന് ഒന്നു മുതൽ മൂന്നാം സ്ഥാനം വരെ ലഭിച്ച മൽസരാർത്ഥികളും,

## Article Content

**തലശ്ശേരി:** കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 5, 6, 8 തിയ്യതികളിൽ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. 15 സബ്ജില്ലകളിൽ നിന്ന് ഒന്നു മുതൽ മൂന്നാം സ്ഥാനം വരെ ലഭിച്ച മൽസരാർത്ഥികളും,

തലശ്ശേരി സായി സെന്ററിൽ നിന്ന് 7 കുട്ടികളും, കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ നിന്ന് 31 കുട്ടി കളും അടക്കം 2700 ൽപരം മൽസരാർത്ഥികൾ പങ്കെടുക്കും. 5ന് കാലത്ത് 6.15 ന് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ക്രോസ് കൺട്രി മത്സര ത്തോട് കൂടി ആരംഭിക്കുകയും തുടർന്ന് 8.40 ന് കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പതാക ഉയർത്തുന്നതോടുകൂടി മൽസരങ്ങൾ തുടർന്ന് ആരംഭിക്കുന്നതാണ്.

6ന് കാലത്ത് 9.30 ന് തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ കെ.എം. ജമുന റാണി മത്സരം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. സബ് ജൂനിയർ, ജൂനിയർ, സീനിയർ, ആൺകുട്ടികളുടെയും പെൺകു ട്ടികളുടെയും 98 മത്സരയിനങ്ങൾ മൂന്ന് ദിവസങ്ങളിലായി ഈ മേളയിൽ നടക്കും. മത്സര ത്തിന്റെ വിജയത്തിനായി തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ കെ.എം. ജമുന റാണി ചെയർമാനായും, കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടർ എ.പി അംബിക എന്നിവരുടെ നേതൃത്വത്തിൽ 10 സബ്കമ്മിറ്റികളും പ്രവർത്തിച്ചു വരുന്നുണ്ട്.

സമാപന സമ്മേളനം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി. അനിത സമ്മാനദാനം നിർവ്വഹിക്കും. പി.കെ മനോജ്, ജില്ലാ സ്കൂൾ സ്പോർട്സ് കോ - ഓർഡിനേറ്റർ പി.പി മുഹമ്മദലി, പബ്ലിസിറ്റി കൺവീനർ കെ.പി സായന്ത്, വി.വി വിനോദ് കുമാർ, ഡി.ജിനൽ കുമാർ, ടി.പി ആനന്ദ് കൃഷ്ണ, പി.പി ഉദയകുമാർ, പി വി രാജേഷ്, സി.ജാഫർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151008/kannur-revenue-district-school-sports-fair-will-be-held-on-october-5th-6th-and-8th-at-thalassery-municipal-stadium)