---
title: "#accident|  കണ്ണൂരിൽ വാഹനാപകടം: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് 6 വയസുകാരിക്ക് ദാരുണാന്ത്യം"
english_title: "Car #accident in #Kannur: 6-year-old girl dies in #collision between #bike and #scooter"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150993/car-accident-in-kannur-6-year-old-girl-dies-in-collision-between-bike-and-scooter"
published_at: "2023-10-04T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d242f8edb6_Untitled-3_copy.jpg"
keywords: []
---

# #accident|  കണ്ണൂരിൽ വാഹനാപകടം: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് 6 വയസുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ: **കണ്ണപുരം വായനശാലക്ക് സമീപം വാഹനാപകടം. ബൈക്കും സ്‌കൂട്ടറും കുട്ടിയിടിച്ച് 6 വയസുകാരിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രിക ന് ഗുരുതരമായി പരിക്കേറ്റു. പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡിൽ കെ. കണ്ണപുരം വായനശാലയ്ക്ക് സമീപത്ത് വെച്ച് സ്കൂട്ടറും ബുള്ളറ്റ് ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

## Article Content

**കണ്ണൂർ: **കണ്ണപുരം വായനശാലക്ക് സമീപം വാഹനാപകടം. ബൈക്കും സ്‌കൂട്ടറും കുട്ടിയിടിച്ച് 6 വയസുകാരിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രിക ന് ഗുരുതരമായി പരിക്കേറ്റു. പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡിൽ കെ. കണ്ണപുരം വായനശാലയ്ക്ക് സമീപത്ത് വെച്ച് സ്കൂട്ടറും ബുള്ളറ്റ് ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

അപകടത്തിൽ പാപ്പിനിശ്ശേരി ഹിദായത്ത് സ്കൂള്ളിലെ ഒന്നാം ക്ലാസ്സ്കാരി ഷെഹ ഷിറാസ് ആണ് മരണപെട്ടത്. ബൈക്ക് യാത്രികനായ യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടമുണ്ടായത്.

മദ്രസയിൽ നിന്ന് കുട്ടിയെയും കൂട്ടി ബന്ധു സ്കൂട്ടറിൽ കണ്ണപുരത്തേക്ക് മടങ്ങവേ എതിരെ വരികയായിരുന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിൽ നിന്ന് കുട്ടിയും യുവാവും റോഡിലേക്ക് തെറിച്ച് വീണു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കണ്ണപുരം യോഗശാലയിലെ ഷിറാസ് -ഹസീന ദമ്പതികളുടെ മകളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150993/car-accident-in-kannur-6-year-old-girl-dies-in-collision-between-bike-and-scooter)