---
title: "#reunion |  തിരികെ അരികിൽ പാനൂർ ഹൈസ്‌ക്കൂൾ 1984 ബാച്ച് ; പൂർവ വിദ്യാർത്ഥി സംഗമം ശ്രദ്ധേയം"
english_title: "Back to #Panoor #High School 1984 Batch#Alumni #reunion is #remarkable"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150979/back-to-panoor-high-school-1984-batchalumni-reunion-is-remarkable"
published_at: "2023-10-04T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d1ba185b0f_Untitled-1_copy.jpg"
keywords: []
---

# #reunion |  തിരികെ അരികിൽ പാനൂർ ഹൈസ്‌ക്കൂൾ 1984 ബാച്ച് ; പൂർവ വിദ്യാർത്ഥി സംഗമം ശ്രദ്ധേയം

> **Lead Summary:** **പാനൂർ: ** പാനൂർ ഹൈസ്കൂൾ 1984 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർഥികൾ വിദ്യാലയ മുറ്റത്ത് സംഗമിച്ചു. തിരികെ അരികിൽ എന്ന് പേരിട്ട ചടങ്ങ് അൻവർ മുത്തിലത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**പാനൂർ: ** പാനൂർ ഹൈസ്കൂൾ 1984 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർഥികൾ വിദ്യാലയ മുറ്റത്ത് സംഗമിച്ചു. തിരികെ അരികിൽ എന്ന് പേരിട്ട ചടങ്ങ് അൻവർ മുത്തിലത്ത് ഉദ്ഘാടനം ചെയ്തു.

പാനൂർ നഗരസഭ മുൻ അധ്യക്ഷയും, ബാച്ചിലെ വിദ്യാർ ഥിനിയുമായിരുന്ന കെ.വി. റംല അധ്യക്ഷത വഹിച്ചു. ഇതേ ബാച്ചിൽ പെട്ട ഡപ്യൂട്ടി കലക്ടർ കെ. രഞ്ജിത്ത്, തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവൻ, പാനൂർ നഗരസഭ ഉപാധ്യക്ഷ പ്രീത അശോക്.

നഗരസഭ കൗൺ സിലർ കെ.കെ. സുധീർ കുമാർ, പ്രസ് ഫോറം പ്രസിഡന്റ് കെ. കെ. സജീവ് കുമാർ, അഡ്വ. ടി. സുനിൽ കുമാർ, കുടുംബ കോടതി ശിരസ്തദാർ മനോജ് കുമാർ പത്തായക്കുന്ന്, സിനിമാ - സീരിയൽ സംവിധായകൻ വി.ഒ. മനോജ് കുമാർ, സത്യൻ അണിയേരി, കെ. കാർത്തിക, ബേബി ഷീജ, ടി.കെ. അഷ്റഫ്, മഹമൂദ് കൈവേലിക്കൽ, കെ. താഹിറ, ദീപിക റാണി, ആഷ്റഫ് ആപ്പി, സാലി എലാങ്കോട് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150979/back-to-panoor-high-school-1984-batchalumni-reunion-is-remarkable)