---
title: "#death  |  കോഴിക്കോട് വീട്ടിൽനിന്ന് കൂട്ടുകാർക്കൊപ്പം ഓടാൻ പോയ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു"
english_title: "The# student, who had gone for a run with his #friends from his #home in #Kozhikode, #collapsed and #died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150973/the-student-who-had-gone-for-a-run-with-his-friends-from-his-home-in-kozhikode-collapsed-and-died"
published_at: "2023-10-04T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d1662a100d_download_(1).jpg"
keywords: []
---

# #death  |  കോഴിക്കോട് വീട്ടിൽനിന്ന് കൂട്ടുകാർക്കൊപ്പം ഓടാൻ പോയ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് വീട്ടിൽനിന്ന് കൂട്ടുകാർക്കൊപ്പം ഓടാൻ പോയ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു . അത്തോളിയിൽ അതിരാവിലെ ഓടാൻ ഇറങ്ങിയ വിദ്യാർത്ഥി വഴിയിൽ കുഴഞ്ഞുവീണു മരിച്ചു.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് വീട്ടിൽനിന്ന് കൂട്ടുകാർക്കൊപ്പം ഓടാൻ പോയ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു . അത്തോളിയിൽ അതിരാവിലെ ഓടാൻ ഇറങ്ങിയ വിദ്യാർത്ഥി വഴിയിൽ കുഴഞ്ഞുവീണു മരിച്ചു.

കുടക്കല്ല് എടത്തിൽ കണ്ടി ശ്രീഹരിയിൽ അനിൽകുമാറിന്റെയും ശ്രീജയുടെയും മകനായ ഹേമന്ദ് ശങ്കർ (16) ആണ് റോഡ് അരികിൽ വീണു മരിച്ചത്. പതിവായി കൂട്ടുകാർക്കൊപ്പം അതി രാവിലെ ഓടാറുണ്ട് ഹേമന്ദ്.

രാവിലെ 6 മണിക്കാണ് കുഴഞ്ഞു വീണത്. അത്തോളി ജിവി എച്ച്എസ്എസ് വിഎച്ച്എസ്ഇ ഒന്നാംവർഷ വിദ്യാർഥിയാണ്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150973/the-student-who-had-gone-for-a-run-with-his-friends-from-his-home-in-kozhikode-collapsed-and-died)