---
title: "#DistrictAthleticMeet |  തലശേരി റവന്യു ജില്ലാ അത്ലറ്റിക് മീറ്റ് ഞായറാഴ്ച നടത്തുന്നതിൽ പ്രതിഷേധം"
english_title: "Protest against holding #Thalassery #Revenue #District#Athletic #Meet on #Sunday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150920/protest-against-holding-thalassery-revenue-district-athletic-meet-on-sunday"
published_at: "2023-10-04T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651cf25e1f846_Untitled-1_copy.jpg"
keywords: []
---

# #DistrictAthleticMeet |  തലശേരി റവന്യു ജില്ലാ അത്ലറ്റിക് മീറ്റ് ഞായറാഴ്ച നടത്തുന്നതിൽ പ്രതിഷേധം

> **Lead Summary:** **തലശ്ശേരി:** തലശ്ശേരി റവന്യൂ ജില്ലാ അത്ലറ്റിക് മീറ്റ് ഞായറാഴ്ച നടത്താനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ. ക്രൈസ്തവർ വിശുദ്ധമായി ആചരിക്കുന്ന ഞായറാഴ്ച കായികമേള നടത്താനുള്ള തീരുമാനം ക്രൈസ്തവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

## Article Content

**തലശ്ശേരി:** തലശ്ശേരി റവന്യൂ ജില്ലാ അത്ലറ്റിക് മീറ്റ് ഞായറാഴ്ച നടത്താനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ. ക്രൈസ്തവർ വിശുദ്ധമായി ആചരിക്കുന്ന ഞായറാഴ്ച കായികമേള നടത്താനുള്ള തീരുമാനം ക്രൈസ്തവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

മതബോധനമടക്കമുള്ള ക്ലാസുകൾ തടസ്സപ്പെടു ത്തുന്ന ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ലെന്നും പാസ്റ്ററൽ കൗൺസിൽ ചൂണ്ടിക്കാട്ടി. കായികമേള മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് അതിരൂപത പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി ഫാ. ജോസഫ് മുട്ടത്ത്കുന്നേൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, എ.കെ.സി.സി. ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ എന്നിവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150920/protest-against-holding-thalassery-revenue-district-athletic-meet-on-sunday)