---
title: "#Panoormunicipalsecretary |  പാനൂർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച്   ചെയർമാനും, ഭരണ സമിതിയും ; വെള്ളിയാഴ്ച മറുപടി പറയുമെന്ന് സെക്രട്ടറി"
english_title: "#Panoormunicipalsecretary was besieged by the chairman and the administrative committee;The secretary will reply on Friday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150833/panur-municipal-secretary-was-besieged-by-the-chairman-and-the-administrative-committeethe-secretary-will-reply-on-friday"
published_at: "2023-10-03T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651c2b6c460f9_Untitled-1_copy.jpg"
keywords: []
---

# #Panoormunicipalsecretary |  പാനൂർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച്   ചെയർമാനും, ഭരണ സമിതിയും ; വെള്ളിയാഴ്ച മറുപടി പറയുമെന്ന് സെക്രട്ടറി

> **Lead Summary:** **പാനൂര്‍: **പാനൂര്‍ നഗരസഭ സെക്രട്ടറി പ്രവീണിൻ്റെ വിവാദ പരാമർശത്തിനെതിരെ ഭരണ സമിതിയും രംഗത്ത്. സെക്രട്ടറിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ്‌ ചെയര്‍മാനും, കൗൺസിലർമാരും സെക്രട്ടറിയെ ഉപരോധിച്ചത്.

## Article Content

**പാനൂര്‍: **പാനൂര്‍ നഗരസഭ സെക്രട്ടറി പ്രവീണിൻ്റെ വിവാദ പരാമർശത്തിനെതിരെ ഭരണ സമിതിയും രംഗത്ത്. സെക്രട്ടറിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ്‌ ചെയര്‍മാനും, കൗൺസിലർമാരും സെക്രട്ടറിയെ ഉപരോധിച്ചത്.

ചെയര്‍മാനെതിരെ അഴിമതി ആരോപണം ഉണ്ടെന്ന സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ തെളിവ്‌ പുറത്തു വിടാന്‍ ചെയര്‍മാന്‍ വി.നാസര്‍ സെക്രട്ടറിയെ വെല്ലുവിളിച്ചതായും പറയപ്പെടുന്നു.

അതേസമയം സെക്രട്ടറിയെ ഉപരോധിച്ചതല്ലെന്നും വിശദീകരണം തേടിയതു മാത്രമാണെന്നും ഭരണ സമിതിയംഗങ്ങൾ വിശദീകരിച്ചു. വൈസ്‌ ചെയര്‍പേഴ്‌സണ്‍ പ്രീതാ അശോക്, ആവോലം ബഷീര്‍, ടി.കെ.ഹനീഫ, ടി.കെ അയ്യൂബ്‌, രാജേഷ്‌ കരിയാട്‌ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150833/panur-municipal-secretary-was-besieged-by-the-chairman-and-the-administrative-committeethe-secretary-will-reply-on-friday)