---
title: "#Pre-primaryteacher  | ചൊക്ലിയിൽ പ്രീ പ്രൈമറി അധ്യാപക പരിശീലനം - വാത്സല്യത്തിന് തുടക്കമായി"
english_title: "#Pre-primary teacher #training in #Chokli - Love begins"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150805/pre-primary-teacher-training-in-chokli-love-begins"
published_at: "2023-10-03T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651c17fc6177a_Untitled-1_copy.jpg"
keywords: []
---

# #Pre-primaryteacher  | ചൊക്ലിയിൽ പ്രീ പ്രൈമറി അധ്യാപക പരിശീലനം - വാത്സല്യത്തിന് തുടക്കമായി

> **Lead Summary:** ** ചൊക്ലി:** സമഗ്രശിക്ഷ കേരളം - ചൊക്ലി ബി.ആർ.സി, കണ്ണൂർ ഡയറ്റിൻ്റെയും ആഭിമുഖ്യത്തിൽ ചൊക്ലി ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പ്രീപ്രൈമറി അധ്യാപകർക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു.

## Article Content

** ചൊക്ലി:** സമഗ്രശിക്ഷ കേരളം - ചൊക്ലി ബി.ആർ.സി, കണ്ണൂർ ഡയറ്റിൻ്റെയും ആഭിമുഖ്യത്തിൽ ചൊക്ലി ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പ്രീപ്രൈമറി അധ്യാപകർക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു.

പാനൂർ നഗരസഭാ ചെയർമാൻ വി നാസർ മാസ്റ്റർ ശില്പശാല ഉദ്ഘാടനം ചെയ്തു. കൗൺസിലർ അൻവർ കക്കാട്ട് അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡയറ്റ് പ്രതിനിധി കെ. രാകേഷ് മുഖ്യാതിഥിയായി.

ചൊക്ലി ബി.പി.സി കെ.പി സുനിൽ ബാൽ പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ പി. മനോഹരൻ (ട്രെയിനർ ), എൻ.കെ.ശ്രീനാഥ് (പുതുശ്ശേരി ഗവ.യു.പി ), കെ.ഷൈബ (സി.ആർ.സി.സി ), ടി.സുബിന ( പ്രീ പ്രൈമറി ) എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ രംഗത്തെ നൂതന രീതികൾ പ്രീ പ്രൈമറി അധ്യാപകർക്ക് പരിചയപ്പെടുത്തുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാഹർമാണെന്ന് വി.നാസർ മാസ്റ്റർ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150805/pre-primary-teacher-training-in-chokli-love-begins)