---
title: "# Panoormunicipaloffice|  സെക്രട്ടറിയെ പുറത്താക്കണം ; യൂത്ത് ലീഗ് പാനൂർ നഗരസഭാ ഓഫീസിലേക്ക്  നടത്തിയ പ്രതിഷേധ മാർച്ചിൽ ഉന്തും തള്ളും."
english_title: "The #secretary should be# fired;The# youthleague will push through the #protest march to the #Panoor #municipaloffice."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150739/the-secretary-should-be-firedthe-youthleague-will-push-through-the-protest-march-to-the-panoor-municipaloffice"
published_at: "2023-10-03T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651bcb1dd38f2_Untitled-7_copy.jpg"
keywords: []
---

# # Panoormunicipaloffice|  സെക്രട്ടറിയെ പുറത്താക്കണം ; യൂത്ത് ലീഗ് പാനൂർ നഗരസഭാ ഓഫീസിലേക്ക്  നടത്തിയ പ്രതിഷേധ മാർച്ചിൽ ഉന്തും തള്ളും.

> **Lead Summary:** **പാനൂർ: **മുസ്ലിം സമുദായത്തെയും, നഗരസഭാ ചെയർമാനുൾപ്പടെയുള്ള അധിക്ഷേപിച്ച സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് പാനൂർ നഗരസഭയിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി.

## Article Content

**പാനൂർ: **മുസ്ലിം സമുദായത്തെയും, നഗരസഭാ ചെയർമാനുൾപ്പടെയുള്ള അധിക്ഷേപിച്ച സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് പാനൂർ നഗരസഭയിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി.

പാനൂർ ബസ്സ്റ്റാൻ്റ് സമീപത്തുനിന്നും പ്രകടനമായാണ് പ്രവർത്തകർ നഗരസഭയിലേക്കെത്തിയത്. അൽപ്പനേരം പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു.

തുടർന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി മാർച്ച് ഉദ്ഘാടനം ചെയ്തു. പി.കെ ഷാഹുൽ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസി. പി.പി.എ സലാം, മണ്ഡലം സെക്രട്ടറി നൗഫൽ, യൂനുസ് പുത്തൂർ, നജീർ, മൻസൂർ എന്നിവർ നേതൃത്വം നൽകി.

പാനൂർ സി.ഐ എം പി ആസാദ്, എസ്.ഐ മാരായ വിനോദ് കുമാർ, സുലൈമാൻ, യതീഷ്, രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സന്നാഹവുമൊരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150739/the-secretary-should-be-firedthe-youthleague-will-push-through-the-protest-march-to-the-panoor-municipaloffice)