---
title: "# arrest | പത്ത് കിലോ കഞ്ചാവുമായി രണ്ട് പേർ തലശ്ശേരിയിൽ അറസ്റ്റിൽ"
english_title: "#Two# persons# arrested in #Thalassery with 10 kg #ganja"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150665/two-persons-arrested-in-thalassery-with-10-kg-ganja"
published_at: "2023-10-03T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651b9c1f27f82_Untitled-1_copy.jpg"
keywords: []
---

# # arrest | പത്ത് കിലോ കഞ്ചാവുമായി രണ്ട് പേർ തലശ്ശേരിയിൽ അറസ്റ്റിൽ

> **Lead Summary:** ***തലശ്ശേരി *** സ്കൂട്ടറിൽ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവുമായി രണ്ട് പേർ തലശ്ശേരിയിൽ അറസ്റ്റിൽ . സെയ്താർ പള്ളി ദേശീയപാതയിൽ തലശ്ശേരി എസ് ഐ സജേഷ് സി.ജോസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് 10 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിലായത്.

## Article Content

***തലശ്ശേരി *** സ്കൂട്ടറിൽ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവുമായി രണ്ട് പേർ തലശ്ശേരിയിൽ അറസ്റ്റിൽ . സെയ്താർ പള്ളി ദേശീയപാതയിൽ തലശ്ശേരി എസ് ഐ സജേഷ് സി.ജോസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് 10 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിലായത്.

കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വാഹന പരിശോധന നടത്തുകയായിരുന്നു. സീമാന്ധ്രയിലെ രാജമുൺഡ്രിയിൽ നിന്ന് KL/13/A W/7436 നമ്പർ സ്കൂട്ടറിൽ കണ്ണൂരിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടുകൂടിയത്.

കണ്ണൂർ സ്വദേശികളായ ഫൈസൽ കെ വി , കെ.പി സിയാദ് , എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവർ സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘമാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെയും കഞ്ചാവും കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150665/two-persons-arrested-in-thalassery-with-10-kg-ganja)