---
title: "# waterway |ജലപാതക്കെതിരെ വീണ്ടും സമരകാഹളം ; പാനൂരിനെ പ്രകമ്പനം കൊള്ളിച്ച് പരിസ്ഥിതി സംരക്ഷണ റാലി"
english_title: "#Environment #activist #EP Anil said that for whom is the# implementation of the# waterway #rejected by #Chief Ministers# including EK Nayanar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150609/environment-activist-ep-anil-said-that-for-whom-is-the-implementation-of-the-waterway-rejected-by-chief-ministers-including-ek-nayanar"
published_at: "2023-10-02T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ae6fedee5b_Untitled-3_copy.jpg"
keywords: []
---

# # waterway |ജലപാതക്കെതിരെ വീണ്ടും സമരകാഹളം ; പാനൂരിനെ പ്രകമ്പനം കൊള്ളിച്ച് പരിസ്ഥിതി സംരക്ഷണ റാലി

> **Lead Summary:** **പാനൂർ : ** ഇ.കെ നായനാരടക്കമുള്ള മുഖ്യമന്ത്രിമാർ വേണ്ടെന്നു വച്ച ജലപാത നടപ്പാക്കുന്നത് ആർക്ക് വേണ്ടിയാണെന്ന് പരിസ്ഥിതി പ്രവർത്തകൻ ഇ.പി അനിൽ ; പാനൂരിനെ പ്രകമ്പനം കൊള്ളിച്ച് പരിസ്ഥിതി സംരക്ഷണ റാലി കൃത്രിമജലപാതക്കെതിരെയുള്ള പരിസ്ഥിതി സംരഷണ സമരറാലി അക്ഷരാർത്ഥത്തിൽ പാനൂരിനെ പ്രകമ്പനം കൊള്ളിച്ചു.

## Article Content

**പാനൂർ : ** ഇ.കെ നായനാരടക്കമുള്ള മുഖ്യമന്ത്രിമാർ വേണ്ടെന്നു വച്ച ജലപാത നടപ്പാക്കുന്നത് ആർക്ക് വേണ്ടിയാണെന്ന് പരിസ്ഥിതി പ്രവർത്തകൻ ഇ.പി അനിൽ ; പാനൂരിനെ പ്രകമ്പനം കൊള്ളിച്ച് പരിസ്ഥിതി സംരക്ഷണ റാലി കൃത്രിമജലപാതക്കെതിരെയുള്ള പരിസ്ഥിതി സംരഷണ സമരറാലി അക്ഷരാർത്ഥത്തിൽ പാനൂരിനെ പ്രകമ്പനം കൊള്ളിച്ചു.

സ്ത്രീകളും, കുട്ടികളുമടക്കം അതിജീവന സമരത്തിനിറങ്ങിയപ്പോൾ റാലി ജനസാഗരമായി മാറി. കുടിവെള്ളം ഇല്ലാതാക്കുന്ന കൃത്രിമ ജലപാത വേണ്ടെന്ന് പദ്ധതികടന്നു പോകുന്ന പ്രദേശത്തെയും അതിനു ചുറ്റുമുള്ള ജനങ്ങൾ രാഷ്ട്രീയ ഭേദമന്യേ ഒരേ സ്വരത്തിൽ റാലിയിൽ മുദ്രാവാക്യം വിളിച്ചു. തുടർന്ന് ബസ്റ്റാൻ്റിൽ നടന്ന സമാപന സമ്മേളനം പരിസ്ഥിതി പ്രവർത്തകൻ ഇ.പി അനിൽ ഉദ്ഘാടനം ചെയ്തു.

കയ്യൂർ പോലെയുള്ള വിപ്ലവ സമരങ്ങൾ നടന്നതിന്റെ മുമ്പേ നീലേശ്വരം കാടുകളെ സംരഷിക്കാനുള്ള സമരങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ഇന്ന് ഇ പദ്ധതി കൊണ്ടു വരാൻ ശ്രമിക്കുന്നതന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും മനുഷ്യവകാശ പ്രവർത്തകനുമായ ഇ.പി അനിൽ പറഞ്ഞു. മുൻ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർ അടക്കം കണ്ണൂർ ജില്ലയിലൂടെ ഇ പദ്ധതി വേണ്ടെന്ന് വെച്ചതാണ്.

നദികളെ കൂട്ടി യോജിപ്പിക്കുമ്പോൾ വലിയ രീതിയിലുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാകുംമെന്നു ഇ പി അനിൽ പറഞ്ഞു. സമരസമിതി ചെയർമാൻ ദിനേശൻ പച്ചോൾ അധ്യക്ഷത വഹിച്ചു.

ജില്ലാ ചെയർമാൻ ഇ. മനീഷ്, സന്തോഷ് ഒടക്കാത്ത് എൻ. പി മുകുന്ദൻ, സി യൂസഫ് ഹാജി ,എം വി ഗംഗാധരൻ, വൈ, എം ഇസ്മായിൽ ഹാജി, കെ പി, എന്നിവർ സംസാരിച്ചു. ഇ കെ സുഗതൻ, സി പി രാജീവൻ, വി വനജ, കെ എം പ്രകാശൻ, കെ,പി സദാശിവൻ, വി നിസാർ, എം കെ വിനോദ്, രാജീവ് ശ്രീപദം, പി രാജീവൻ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150609/environment-activist-ep-anil-said-that-for-whom-is-the-implementation-of-the-waterway-rejected-by-chief-ministers-including-ek-nayanar)