---
title: "#Suicide |  പാനൂരിൽ ആത്മഹത്യ ചെയ്ത ഓൺലൈൻ  മാധ്യമപ്രവർത്തകയുടെ മൃതദേഹം സംസ്കരിച്ചു ;  ആത്മഹത്യാ കുറിപ്പ് കണ്ടെത്തി"
english_title: "The #body of an# online #journalist who# committed #suicide was #cremated in #Panoor#Suicide note found"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150526/the-body-of-an-online-journalist-who-committed-suicide-was-cremated-in-panoorsuicide-note-found"
published_at: "2023-10-02T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651aa316df0a3_Untitled-1_copy.jpg"
keywords: []
---

# #Suicide |  പാനൂരിൽ ആത്മഹത്യ ചെയ്ത ഓൺലൈൻ  മാധ്യമപ്രവർത്തകയുടെ മൃതദേഹം സംസ്കരിച്ചു ;  ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

> **Lead Summary:** ***പാനൂർ : *** പാനൂരിൽ ആത്മഹത്യ ചെയ്ത ഓൺലൈൻ മാധ്യമപ്രവർത്തകയുടെ മൃതദേഹം സംസ്കരിച്ചു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി പാനൂരിനടുത്ത് സെൻട്രൽ പന്ന്യന്നൂരിലെ അനൂജയാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്.

## Article Content

***പാനൂർ : *** പാനൂരിൽ ആത്മഹത്യ ചെയ്ത ഓൺലൈൻ മാധ്യമപ്രവർത്തകയുടെ മൃതദേഹം സംസ്കരിച്ചു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി പാനൂരിനടുത്ത് സെൻട്രൽ പന്ന്യന്നൂരിലെ അനൂജയാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്.

വിവിധ ഓൺ ലൈൻ പോർട്ടലുകളിൽ ജോലി ചെയ്തിട്ടുണ്ട്. തലശേരിയിൽ ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഉച്ചക്ക് രണ്ട് മണിയോടെ സംസ്കരിച്ചു.

മുറിക്കുള്ളിലെ ചുവരിൽ ആത്മഹത്യാക്കുറിപ്പ് രേഖപ്പെടുത്തിയത് കണ്ടെത്തിയിട്ടുണ്ട്. പാനൂർ പോലീസ് അസ്വാഭാവിക മരണത്തിന് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പരേതനായ ബാലൻ - രമ ദമ്പതികളുടെ മകളാണ് അനൂജ. 2 മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150526/the-body-of-an-online-journalist-who-committed-suicide-was-cremated-in-panoorsuicide-note-found)