---
title: "#mahipalam|  കുഴികൾ അടക്കുന്നു, പൊളിയുന്നു ; വീണ്ടും നടുവൊടിക്കുന്ന യാത്രയുമായി മാഹിപ്പാലം"
english_title: "The #pits are #closed, #falling apart#Mahipalam with a trip to the #middle again"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150474/the-pits-are-closed-falling-apartmahipalam-with-a-trip-to-the-middle-again"
published_at: "2023-10-02T12:56:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a70b8b09d4_Untitled-1_copy.jpg"
keywords: []
---

# #mahipalam|  കുഴികൾ അടക്കുന്നു, പൊളിയുന്നു ; വീണ്ടും നടുവൊടിക്കുന്ന യാത്രയുമായി മാഹിപ്പാലം

> **Lead Summary:** ***ന്യൂമാഹി: *** കുഴികൾ അടക്കുന്നു, പൊളിയുന്നു ; വീണ്ടും നടുവൊടിക്കുന്ന യാത്രയുമായി മാഹിപ്പാലം കുഴികൾ അടച്ചിട്ട് ഒരാഴ്ച തികയും മുൻപ് മാഹിപ്പാലത്തിൽ വീണ്ടും വലിയ കുഴികൾ.

## Article Content

***ന്യൂമാഹി: *** കുഴികൾ അടക്കുന്നു, പൊളിയുന്നു ; വീണ്ടും നടുവൊടിക്കുന്ന യാത്രയുമായി മാഹിപ്പാലം കുഴികൾ അടച്ചിട്ട് ഒരാഴ്ച തികയും മുൻപ് മാഹിപ്പാലത്തിൽ വീണ്ടും വലിയ കുഴികൾ.

മഴ കനത്തതോടെ കഴിഞ്ഞ ദിവസം ടാർ മിശ്രിതമുപയോഗിച്ച് അടച്ചത് തകർന്ന് വീണ്ടും കുഴികളായി. ശക്തമായ പ്രതിഷേധമുയർ ന്നപ്പോഴാണ് അധികൃതർ കുഴി കളടച്ചത്.

ന്യൂമാഹി ടൗണിൽനിന്നും പാലത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോൾ പാലത്തിന്റെ ഇടതുഭാഗത്താണ് കുഴികളേറെ യുള്ളത്. ഇതോടെ വടകര ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇഴ ഞ്ഞിഴഞ്ഞാണ് പോകുന്നത്.

ഇത് കാരണമുള്ള ഗതാഗതക്കു രുക്കിൽ യാത്രക്കാർ പ്രയാസ പ്പെടുകയാണ്. കനത്ത മഴ തുടരുന്നതിനാൽ കുഴികളടക്കുക പ്രായോഗികമല്ല. അഞ്ചിന് മാഹി പള്ളി തിരുനാൾ തുടങ്ങുന്ന തോടെ മാഹിയിൽ ഗതാഗത തടസ്സം രൂക്ഷമാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150474/the-pits-are-closed-falling-apartmahipalam-with-a-trip-to-the-middle-again)