---
title: "#drughunt |  കൊച്ചിയിൽ വൻ ലഹരി വേട്ട ; കണ്ണൂർ സ്വദേശിനിയടക്കം  മൂന്നുപേർ പിടിയിൽ"
english_title: "#Massive #drug hunt in #Kochi#Three people, including a# native of# Kannur, have been #arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150432/massive-drug-hunt-in-kochithree-people-including-a-native-of-kannur-have-been-arrested"
published_at: "2023-10-02T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a533c28ae2_Untitled-4_copy.jpg"
keywords: []
---

# #drughunt |  കൊച്ചിയിൽ വൻ ലഹരി വേട്ട ; കണ്ണൂർ സ്വദേശിനിയടക്കം  മൂന്നുപേർ പിടിയിൽ

> **Lead Summary:** **കണ്ണൂർ*: ***കൊച്ചിയിൽ രാസലഹരിയുമായി മൂന്നുപേർ പിടിയിലായി. രാത്രി 7.45-ന് തൃപ്പൂണിത്തുറ ഞാണം തുരുത്ത് ഭാഗത്തെ കോതെടുത്ത് ലെയ്നിലുള്ള അപ്പാർട്ട്മെന്റിൽ സിറ്റി ഡാൻസാഫ് ടീമും, ഹിൽപ്പാലസ് പോലീസും നടത്തിയ പരിശോധ നയിലാണ് ഇവർ പിടിയിലായത്.

## Article Content

**കണ്ണൂർ*: ***കൊച്ചിയിൽ രാസലഹരിയുമായി മൂന്നുപേർ പിടിയിലായി. രാത്രി 7.45-ന് തൃപ്പൂണിത്തുറ ഞാണം തുരുത്ത് ഭാഗത്തെ കോതെടുത്ത് ലെയ്നിലുള്ള അപ്പാർട്ട്മെന്റിൽ സിറ്റി ഡാൻസാഫ് ടീമും, ഹിൽപ്പാലസ് പോലീസും നടത്തിയ പരിശോധ നയിലാണ് ഇവർ പിടിയിലായത്.

22.50 ഗ്രാം എം.ഡി.എം.എ. യും 56.58 ഗ്രാം കഞ്ചാവുമായി കൊല്ലം പ്രകൃതി നഗർ കിളികൊല്ലൂർ സ്വദേശി ബിലാൽ മുഹമ്മദ് (34), കണ്ണൂർ മൗവ്വഞ്ചേരി സ്വദേശിനി ആരതി ഗിരീഷ് (29) എന്നിവരെ പിടികൂടി.

ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രാത്രി പത്തരയോടെ ഡാൻസാഫ് ടീമും, കൊച്ചി മെട്രോ പോലീസും ചേർന്ന് വൈറ്റില മെട്രോ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മാവേലിക്കര തഴക്കര കരയാംവട്ടത്ത് ഹൗസിൽ സിബിൻ ബേബി (31) യെ 18.64 ഗ്രാം എംഡിഎംഎ യുമായി പിടികൂടുകയായിരുന്നു. ബെംഗളൂരുവിൽ നിന്നും മയക്കുമരുന്ന് കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘ ത്തിലെ പ്രധാനിയാണ് ബിലാൽ.

കൊല്ലം എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ച് ആരതിയുടെയും സിബിൻ ബേബിയുടെയും സഹായത്തോടെ വിൽപ്പന നടത്തിവരു കയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150432/massive-drug-hunt-in-kochithree-people-including-a-native-of-kannur-have-been-arrested)