---
title: "#case|  അഡ്വാൻസ് നൽകാതെ മുറി നൽകില്ലെന്ന് പറഞ്ഞ ലോഡ്ജ് ജീവനക്കാരന് ക്രൂര മർദ്ദനം ; പിണറായി, കോടിയേരി സ്വദേശികൾ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം  റിമാൻ്റിൽ"
english_title: "A #lodge employee who said that he would not give a# room without #paying an #advance was# brutally beaten#Residents of #Pinarayi and# Kodiyeri remanded under non-bailable sections"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150425/a-lodge-employee-who-said-that-he-would-not-give-a-room-without-paying-an-advance-was-brutally-beatenresidents-of-pinarayi-and-kodiyeri-remanded-under-non-bailable-sections"
published_at: "2023-10-02T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a4c93eea68_Untitled-2_copy.jpg"
keywords: []
---

# #case|  അഡ്വാൻസ് നൽകാതെ മുറി നൽകില്ലെന്ന് പറഞ്ഞ ലോഡ്ജ് ജീവനക്കാരന് ക്രൂര മർദ്ദനം ; പിണറായി, കോടിയേരി സ്വദേശികൾ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം  റിമാൻ്റിൽ

> **Lead Summary:** **പിണറായി: ** അഡ്വാൻസ് നൽകാതെ മുറി നൽകില്ലെന്ന് പറഞ്ഞ ലോഡ്ജ് ജീവനക്കാരന് ക്രൂര മർദ്ദനം . പിണറായി, കോടിയേരി സ്വദേശികൾ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം റിമാൻ്റിൽ മാനന്തവാടി എരുമത്തെരുവ് സന്നിധി ലോഡ്ജ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

## Article Content

**പിണറായി: ** അഡ്വാൻസ് നൽകാതെ മുറി നൽകില്ലെന്ന് പറഞ്ഞ ലോഡ്ജ് ജീവനക്കാരന് ക്രൂര മർദ്ദനം . പിണറായി, കോടിയേരി സ്വദേശികൾ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം റിമാൻ്റിൽ മാനന്തവാടി എരുമത്തെരുവ് സന്നിധി ലോഡ്ജ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

പിണറായി അണ്ടല്ലൂർക്കടവ് കണ്ടത്തിൽ വീട്ടിൽ മുഹമ്മദ് ഷമീർ(23), തലശ്ശേരി കോടിയേരി മൂഴിക്കര ഫിർദൗ സ് മൻസിലിൽ മിൽഹാസ്(22) എന്നിവരെയാണ് മാനന്തവാടി എസ്.ഐ. കെ.കെ. സോബിൻ അറസ്റ്റുചെയ്തത്. ലോഡ്ജിലെ ജീവനക്കാരനായ തിരുനെല്ലിയിലെ യു.കെ. രാജനാണ് മർദനമേറ്റത്. വ്യാഴാഴ്ച പു ലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.

അഡ്വാൻസ് തുക നൽകാതെ മുറി നൽകില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് പ്രകോപിതരായ ഇരുവരും ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ് രാജന്റെ പരാതി. ഇദ്ദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രാജന്റെ മൂക്കിന് സാരമായ പരിക്കുണ്ട്. ലോഡ്ജിൽ സ്ഥാപിച്ച സി.സി. ടി.വിയിൽ ക്രൂരമർദനം നടത്തുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

ധർമടം പോലീസിന്റെയും, തലശ്ശേരി പോലീസിന്റെയും സഹായത്തോടെയാണ് മാനന്തവാടി പോലീസ് യുവാക്കളെ കസ്റ്റഡി യിലെടുത്തത്. ഞായറാഴ്ച പുലർച്ചെയോടെ ഇരുവരെയും മാനന്തവാടിയിലെത്തിച്ചു.

തുടർന്ന് ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൈ കൊണ്ട് മർദി ച്ചെന്ന പരാതിയിൽ ആദ്യം യുവാ ക്കൾക്കെതിരേ കേസെടുത്തിരു ന്നെങ്കിലും പിന്നീട് സി.സി.ടി.വി. ദൃശ്യത്തിന്റെയും പരാതിക്കാരന്റെ മൊഴിയുടെയും അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ കൂട്ടിച്ചേർത്താണ് പോലീസ് യുവാക്കളെ അറസ്റ്റുചെയ്തത്.

മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ഇരുവരെയും റിമാൻഡ് ചെയ്തു. എസ്.ഐ. സോബിനു പുറമേ മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീമി ന്റെ മേൽനോട്ടത്തിൽ എ.എ സ്.ഐ. സി. സുരേഷ്, സീനി യർ സിവിൽ പോലീസ് ഓഫീസർ മാരായ കെ.ഡി. രാംസൺ, മനു അഗസ്റ്റിൻ, പി. ജാസിം എന്നിവ രും അന്വേഷണത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150425/a-lodge-employee-who-said-that-he-would-not-give-a-room-without-paying-an-advance-was-brutally-beatenresidents-of-pinarayi-and-kodiyeri-remanded-under-non-bailable-sections)