---
title: "#Pinarayi Vijayan  | കേരളത്തിൻ്റെ  പുരോഗതിക്ക് കോൺഗ്രസും, ബി ജെ പിയും തടസ്സമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; കനത്ത മഴയിലും ജ്വലിച്ചുയർന്ന് കോടിയേരിയുടെ സ്മരണകൾ"
english_title: "#Chief Minister Pinarayi Vijayan says that# Congress and #BJP are obstacles to Kerala's# progress;Kodiyeri's memories burn in heavy rain"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150371/chief-minister-pinarayi-vijayan-says-that-congress-and-bjp-are-obstacles-to-keralas-progresskodiyeris-memories-burn-in-heavy-rain"
published_at: "2023-10-01T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6519a620c2a8c_Untitled-1_copy.jpg"
keywords: []
---

# #Pinarayi Vijayan  | കേരളത്തിൻ്റെ  പുരോഗതിക്ക് കോൺഗ്രസും, ബി ജെ പിയും തടസ്സമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; കനത്ത മഴയിലും ജ്വലിച്ചുയർന്ന് കോടിയേരിയുടെ സ്മരണകൾ

> **Lead Summary:** **കോടിയേരി: **കേരളത്തിന്റെ പുരോഗതിക്ക് എതിരായ സമീപനമാണ് യു ഡി എഫും ബിജെപി യും സ്വീകരിക്കുന്നതെന്നും, നാടിന്റെ നന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളെ ബഹിഷ്കരിക്കുകയാണ് യു ഡി എഫ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

## Article Content

**കോടിയേരി: **കേരളത്തിന്റെ പുരോഗതിക്ക് എതിരായ സമീപനമാണ് യു ഡി എഫും ബിജെപി യും സ്വീകരിക്കുന്നതെന്നും, നാടിന്റെ നന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളെ ബഹിഷ്കരിക്കുകയാണ് യു ഡി എഫ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

കോടിയേരി ബാലകൃഷ്ണൻ ദിനം തലശേരിയിൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാറിന്റെ തെറ്റായ നയങ്ങളെ എതിർക്കാൻ കേരളത്തിലെ യുഡിഎഫ് തയ്യാറല്ല. കോൺഗ്രസും, ബി ജെ പി യും ഒത്തുകളിക്കുകയാണ്. കേരളത്തോട് പക പോക്കൽ സമീപമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്രത്തിന് എത്ര വേണമെങ്കിലും കടമെടുക്കാം. എന്നാൽ കേരളത്തിന് കടമെടുക്കുന്നതിന് പരിധി നിശ്ചയിക്കുകയാണ്. കേരളത്തിന്റെ വികസനം തടസ്സപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

എം.വി ജയരാജൻ അധ്യക്ഷത വഹിച്ചു. . ഇ.പി ജയരാജൻ, കെ.കെ ശൈലജ ടീച്ചർ, പി.ജയരാജൻ, എം. സുരേന്ദ്രൻ, ഇ പി 'ജയരാജൻ' എ. ചന്ദ്രൻ , പി.ശശി, സി.കെ രമേശൻ, കാരായി രാജൻ, എം. സി പവിത്രൻ, വി. കെ സനോജ്, പി. ഹരീന്ദ്രൻ , എന്നിവർ സംസാരിച്ചു. കനത്ത മഴ പ്രതീതിയിലും നടന്ന വളൻ്റിയർ മാർച്ചും റാലിയും ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150371/chief-minister-pinarayi-vijayan-says-that-congress-and-bjp-are-obstacles-to-keralas-progresskodiyeris-memories-burn-in-heavy-rain)