---
title: " #kodiyeri  | കോടിയേരിക്ക് പയ്യാമ്പലത്ത് നിത്യസ്മാരകമൊരുങ്ങി."
english_title: "An# eternal# memorial has been# prepared for#Kodiyeri at #Payyambalam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150307/an-eternal-memorial-has-been-prepared-forkodiyeri-at-payyambalam"
published_at: "2023-10-01T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65196db16a922_Untitled-4_copy.jpg"
keywords: []
---

#  #kodiyeri  | കോടിയേരിക്ക് പയ്യാമ്പലത്ത് നിത്യസ്മാരകമൊരുങ്ങി.

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ പയ്യാമ്പലത്തെ കോടിയേരി സ്മൃതിമണ്ഡപം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അനാച്ഛാദനം ചെയ്തു. കോടിയേരിയുടെ ഓർമ്മകൾ അലയടിക്കുന്ന പയ്യാമ്പലത്തെ സാഗരതീരത്താണ് നിത്യ സ്മാരകം ഉയർന്നത്.

## Article Content

**കണ്ണൂർ: ** കണ്ണൂർ പയ്യാമ്പലത്തെ കോടിയേരി സ്മൃതിമണ്ഡപം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അനാച്ഛാദനം ചെയ്തു. കോടിയേരിയുടെ ഓർമ്മകൾ അലയടിക്കുന്ന പയ്യാമ്പലത്തെ സാഗരതീരത്താണ് നിത്യ സ്മാരകം ഉയർന്നത്.

കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്ന് നേതാക്കളും പ്രവർത്തകരും പ്രകടനമായി പയ്യാമ്പലത്തെത്തി പുഷ്പാർച്ചന നടത്തുകയായിരുന്നു. തുടർന്ന് സ്മൃതിമണ്ഡപം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അനാച്ഛാദനം ചെയ്തു. ഇ പി. ജയരാജൻ, പി. കെ. ശ്രീമതി, കെ.കെ.ശൈലജ, മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.വി ജയരാജൻ എന്നിവരും പങ്കെടുത്തു.

കോടിയേരിയെന്ന മനുഷ്യസ്നേഹിയെ അടയാളപ്പെടുത്തുന്നതാണ് ഉണ്ണി കാനായി ഒരുക്കിയ സ്തൂപം. രക്തനക്ഷത്രത്തിനും, ഉയർന്നു പാറുന്ന ചെങ്കൊടിക്കും താഴെ ചിരിതൂകി നിൽക്കുന്ന കോടിയേരിയുടെ മുഖം. ഗ്രാനൈറ്റിലാണ് ജീവൻ തുടിക്കുന്ന ചിത്രം കൊത്തിയെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150307/an-eternal-memorial-has-been-prepared-forkodiyeri-at-payyambalam)